എയര്‍ ഹോസ്റ്റസിനെ വാടകവീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഗുരുഗ്രാം: എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഡി.എല്‍.എഫ് ഫേസ് 3 യിലാണ് സംഭവം.
ബുധനാഴ്ച്ചയാണ് പ്രമുഖ എയര്‍ലൈന്‍സ് ജീവനക്കാരിയായ മിസ്തു സര്‍ക്കാരിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിന് ഉത്തരവാദി യുവതി താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ് മിസ്തുവിന്റെ പിതാവ് ആരോപിച്ചു. വീട്ടുടമസ്ഥന് നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നതായി പിതാവ് പൊലിസിനോട് പറഞ്ഞു. അമേന്ദ്രയുടെ പീഡനം സഹിക്കാനാകാതെ വീട്ടിലേക്ക് മടങ്ങിവരാനിരിക്കെയാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച്ച രാത്രിയില്‍ വീട്ടുടമസ്ഥന് തന്നെ വിളിച്ചിരുന്നുവെന്നും മകള്‍ മുറിയില്‍ എന്തോ ചെയ്യുന്നുണ്ടെന്നും പറഞ്ഞു. എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അയാള്‍ ഫോണ്‍ കട്ട് ചെയ്തെന്നും പിതാവ് പറഞ്ഞു. ശേഷം ഇദ്ദേഹം പൊലിസിനെ വിളിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി നോക്കിയപ്പോള്‍ മിസ്തുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ആത്മഹത്യാപ്രേണകുറ്റത്തിന് അമേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തു വിശദമായ അന്വേഷണം തുടങ്ങിയതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."