HOME
DETAILS

ശാപമോക്ഷമില്ലാതെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍

  
backup
August 04 2017 | 19:08 PM

%e0%b4%b6%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d

കോഴിക്കോട്: വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച് കോഴിക്കോട് മാവൂര്‍ റോഡില്‍ രണ്ടു വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നു. അറുപത്തിയഞ്ച് കോടി രൂപ ചെലവാക്കി നഗരഹൃദയത്തില്‍ നിര്‍മിച്ച ബഹുനില കെട്ടിടമാണ് പൂര്‍ണമായും ഉപയോഗിക്കാനാകാതെ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഇരു സര്‍ക്കാരുകളും ശ്രമിച്ചിട്ടും കരകയറ്റാന്‍ പറ്റാത്ത കെ.എസ്.ആര്‍.ടി.സിക്കായി നിര്‍മിച്ച ടെര്‍മിനലാണ് ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം വേണ്ടവിധത്തില്‍ ഉപയോഗപ്രദമാവാതെ നിലകൊള്ളുന്നത്.
കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്താണ് കെ.ടി.ഡി.എഫ്.സി 65 കോടിരൂപ ചെലവില്‍ മൂന്നരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ബസ് ടെര്‍മിനല്‍ നിര്‍മിച്ചത്. 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
20 ബസുകള്‍ക്ക് ഒരേസമയം പുറപ്പെടാനും 20 ബസുകള്‍ നിര്‍ത്തിയിടാനും സൗകര്യം, 14 നിലകളുള്ള ടെര്‍മിനലിന്റെ അടിനിലയില്‍  270 കാറുകളും 350 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, 13 ലിഫ്റ്റുകള്‍, രണ്ട് എസ്‌കലേറ്ററുകള്‍. ഒരുപക്ഷേ കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇത്രയും സൗകര്യങ്ങളുള്ള കെട്ടിടം വേറെയില്ല. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഇന്നുവരെയും ഇതിന്റെ പൂര്‍ണമായ ഉപയോഗം നിലവില്‍വന്നില്ല.
2009ല്‍ കെ.എസ്.ആര്‍.ടി.സിയുടെ പഴയ കെട്ടിടം പുനര്‍നിര്‍മാണത്തിനുവേണ്ടി പൊളിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലിക തകരക്കൂട്ടിലാണ് കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2015 ജൂണില്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും ഓഫിസുകള്‍ ഇവിടേക്ക് മാറ്റാനായില്ല. ഇപ്പോഴും ഇതേ അവസ്ഥ തുടരുന്നു.
 ഇരട്ട ടവറില്‍ ധാരാളം മുറികള്‍ ഉണ്ട്. ഇതു ലേലം ചെയ്ത് കൊടുത്താല്‍ വന്‍തുകയാണ് ലഭിക്കുക. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചില അപാകതകള്‍ കാരണം ഫയര്‍ സുരക്ഷാവിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതിനാല്‍ കോര്‍പറേഷനില്‍ നിന്നു കെട്ടിടങ്ങള്‍ക്ക് നമ്പറും ലഭിച്ചില്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും പേപ്പറുകള്‍ക്ക് അംഗീകാരം നല്‍കി തങ്ങള്‍ തിരുവനന്തപുരത്തേക്ക് അയച്ചുവെന്നുമാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതുപോലെ കച്ചവടാവശ്യങ്ങള്‍ക്കായുള്ള മുറികളുടെയും ഹാളുകളുടെയും മറ്റും ലേലവും നീണ്ടുപോയി.  ലേലത്തില്‍ ഉയര്‍ന്ന ചില സാങ്കേതിക പ്രശ്‌നങ്ങളാണ് വൈകാന്‍  കാരണമായത്. മുക്കത്തെ ഒരു കമ്പനി 50 കോടി രൂപ സ്ഥിരനിക്ഷേപവും 50 ലക്ഷം രൂപ വാടകയും മൂന്നു വര്‍ഷം കൂടുമ്പോള്‍ വാടകയിനത്തില്‍ പത്തുശതമാനം വര്‍ധനയും നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു. അവര്‍ക്ക് കരാര്‍ ഉറപ്പിക്കാന്‍ ഏതാണ്ട് ധാരണ ആയ സമയത്ത് ടെന്‍ഡര്‍  ലേലത്തില്‍ പങ്കെടുക്കുന്ന മറ്റൊരു കമ്പനി ഇതിനെതിരേ  കോടതിയില്‍ പോയി. പിന്നീട് നാലാമത്തെ ടെന്‍ഡറിലാണ് മാക് അസോസിയേറ്റ് കെട്ടിടം ലേലത്തില്‍ എടുത്തത്. എന്നാല്‍ അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് പ്രശ്‌നമായി തുടര്‍ന്നു.
ഫലത്തില്‍ പല കാരണങ്ങളിലായി സൗകര്യപ്രഥമായ ബഹുനില കെട്ടിടം വേണ്ടവിധം ഉപയോഗമില്ലാതെ കിടക്കുകയാണ്. കെട്ടിയം പൂര്‍ണമായും ഉപയോഗപ്രദമാക്കാന്‍ ഉദ്യോഗസ്ഥ ഭരണരംഗത്തുള്ളവര്‍ കൂട്ടായി ശ്രമിക്കാതെ ഉദാസീനത കാണിക്കുകയായിരുന്നു. അതിനിടെ നീണ്ടകാലത്തെ കാത്തിരിപ്പിനു ശേഷം കെ.എസ്.ആര്‍.ടി.സി ഓഫിസുകള്‍ മാവൂര്‍ റോഡിലെ ടെര്‍മിനലിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു. ഇതിനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
കഴിഞ്ഞ വിഷുവോടെ പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ പുതിയ കെട്ടിടത്തിലക്ക് മാറ്റുമെന്നായിരുന്നു സൂചിപ്പിച്ചിരുന്നത്.  എന്നാല്‍ അതും പ്രാവര്‍ത്തികമായില്ല. ലക്ഷക്കണക്കിന് രൂപ ചെലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ  ഓഫിസുകള്‍ ഒരുക്കുന്ന പ്രവൃത്തി ഇപ്പോള്‍ ഏകദേശം പൂര്‍ത്തിയായതായാണ് അറിവ്.
നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫിസ്, റിസര്‍വേഷന്‍ ഓഫിസ്, വിജിലന്‍സ് ഓഫിസ്, പാവങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ഡി.ടി.ഒ ഓഫിസ്, ടിക്കറ്റ് ആന്‍ഡ് കലക്ഷന്‍ ഓഫിസ് എന്നിവയടക്കം എല്ലാ ഓഫിസുകളും അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറ്റാനാണ് പദ്ധതി.
അത്യാവശ്യ പ്രവൃത്തികള്‍ക്കുള്ള വര്‍ക്ക്‌ഷോപ്പും ഇവിടെ പ്രവര്‍ത്തിക്കും. പ്രധാന ടെര്‍മിനലിന് അടുത്തുള്ള മൂന്നുനില കെട്ടിടമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന തിയതി തീരുമാനമായിട്ടില്ല.
അതിനിടെ ഇന്നു കെ.എസ്.ആര്‍.ടി.സി എം.ഡി എം.ജി രാജമാണിക്യം കോഴിക്കോട്ട് സന്ദര്‍ശനം നടത്തുന്നുണ്ട്. പുതിയ സര്‍വിസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താനും ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനും മറ്റുമായാണ് അദ്ദേഹം എത്തുന്നതെന്നാണ് അറിവ്. വിവിധ ഡിപ്പോകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തും. ടെര്‍മിനലിന്റെ ശാപമോക്ഷമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എം.ഡി താല്‍പര്യമെടുക്കുമെന്ന വിശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago