വിക്രമസിംഗയെ പ്രധാനമന്ത്രിയാക്കണമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ്
കൊളംബോ: റെനില്‍ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ്. ഒക്ടോബര്‍ 26ന് മുന്‍പ് രാജ്യത്തുണ്ടായിരുന്ന മന്ത്രിസഭ തിരിച്ചുകൊണ്ടുവരണമെന്ന് പ്രസിഡന്റ് മൈത്രിപാലെ സിരിസേനയോട് ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പില്‍ 117 അംഗങ്ങള്‍ പിന്തുണച്ചു.
ഒക്ടോബര്‍ 26നുള്ള അട്ടിമറിയെ പരാജയപ്പെടുത്തുന്നതാണ് പാര്‍ലമെന്റ് തീരുമാനമെന്ന് വിക്രമസിംഗെ പറഞ്ഞു. വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം മഹിന്ദ രാജപക്സയെ സിരിസേന ചുമതലപ്പെടുത്തിയതോടെയാണ് ശ്രീലങ്കന്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ആരംഭിച്ചത്.
രാജപക്സെക്കെതിരേ പാര്‍ലമെന്റില്‍ നടന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളും പാസാക്കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ നിന്ന് ഒഴിയാന്‍ അദ്ദേഹം ഇതുവരെ തയാറായില്ല. പാര്‍ലമെന്റ് തീരുമാനം സിരിസേന അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. പാര്‍ലമെന്റില്‍ വിക്രമസിംഗെയുടെ അനുയായികള്‍ക്കാണ് ഭൂരിപക്ഷമുള്ളത്.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഫണ്ട് വിനിയോഗിക്കുന്നതിനെതിരേ പാര്‍ലമെന്റില്‍ നേരത്തെ വോട്ടെടുപ്പ് നടന്നിരുന്നു. കൂടാതെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള രാജപക്സെയുടെ അധികാരങ്ങള്‍ കോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."