HOME
DETAILS

സഊദിയില്‍ വിസ നിരക്കുകള്‍ ഉയര്‍ത്തി; രണ്ടു മാസത്തില്‍ അധികം നാട്ടില്‍ തങ്ങുന്നവര്‍ കൂടുതല്‍ പണം അടയ്ക്കണം

  
backup
August 09 2016 | 06:08 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

റിയാദ്: സഊദി അറേബ്യയില്‍ വിസ നിരക്കുകളും വാഹനപിഴയും കുത്തനെ ഉയര്‍ത്തുന്നതിന് സഊദി സഭ അംഗീകാരം നല്‍കി. ഇന്നലെ ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം രണ്ടു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ കൂടുതല്‍ വരുന്ന ഓരോ മാസത്തിനും അധികം പണം നല്‍കേണ്ടി വരും.

നിലവില്‍ വിദേശികള്‍ നാട്ടിലേക്ക് പോകുമ്പോള്‍ എടുക്കേണ്ട റീ എന്‍ട്രി വിസക്ക് 200 സഊദി റിയാലാണ് ഈടാക്കുന്നത്. വിദേശി നാട്ടില്‍ നില്‍ക്കുന്നത് എത്ര ചുരുങ്ങിയ ദിവസമാണെങ്കിലും കൂടിയ കാലാവധിയായ ആറു മാസമാണെങ്കിലും ഇതേ തുക മാത്രം മതിയായിരുന്നു. എന്നാല്‍, പുതിയ തീരുമാനമനുസരിച്ചു രണ്ടു മാസത്തില്‍ അധികം സഊദിക്ക് പുറത്തു നില്‍ക്കുകയാണെങ്കില്‍ രണ്ടു മാസത്തില്‍ അധികം വരുന്ന ഓരോ മാസത്തേക്കും 100 സഊദി റിയാല്‍ അധികം നല്‍കേണ്ടി വരും. അതായത് റീ എന്‍ട്രി ചാര്‍ജായി 200 റിയാലിന് പുറമെ ആറു മാസം നാട്ടില്‍ നില്‍ക്കുന്ന വിദേശി 400 റിയാല്‍ അധികം നല്‍കേണ്ടി വരും.

എന്നാല്‍, ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് നിലവിലെ ചാര്‍ജായ 500 സഊദി റിയാലും അധികം വരുന്ന ഓരോ മാസത്തേക്കും 200 സഊദി റിയാലും അധികം നല്‍കേണ്ടി വരും. നിലവില്‍ നാട്ടില്‍ നില്‍ക്കുന്നതിനുള്ള കാലപരിധി ഇഖാമ (താമസരേഖ) കാലാവധിയുണ്ടെങ്കില്‍ പരമാവധി ആറു മാസമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ നാട്ടില്‍ നില്‍ക്കുന്നതിനുള്ള അധിക കാലാവധി ഇഖാമ (താമസ രേഖ) യുടെ കാലാവധിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരും ദിവസങ്ങളില്‍ വരുമെന്നാണ് കരുതുന്നത്.

ഹജ്ജ് - ഉംറ തീര്‍ത്ഥാടനത്തിനും അധിക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ തവണ ഹജ്ജും ഉംറയും സൗജന്യമാണെങ്കിലും പിന്നീട് വരുന്നവര്‍ 2,000 സഊദി റിയാല്‍ (35,000 രൂപ) അധികം നല്‍കണം. നാട്ടില്‍ നിന്നും ഹജ്ജിനും ഉംറക്കും വരുന്നതിനുള്ള ചാര്‍ജ് ഇതോടെ കുത്തനെ ഉയരും .

സഊദി അറേബ്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആറു മാസത്തേക്ക് 3000 സഊദി റിയാലും ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്കാണെങ്കില്‍ 8000 റിയാലും അധികം നല്‍കണം.
എന്നാല്‍, ട്രാന്‍സിറ്റ് വിസക്ക് 300 റിയാല്‍ മാത്രം മതിയാകും. തുറമുഖം വഴി പോകുന്നവര്‍ക്കുള്ള എക്‌സിറ് വിസ ചാര്‍ജ് 50 റിയാലുമായിരിക്കും.

രാജ്യത്തെ ട്രാഫിക് വിഭാഗത്തിലെ പിഴയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. വാഹന ഗതാഗത വകുപ്പിലെ ചില വകുപ്പുകള്‍ ഭേദഗതി വരുത്തിയാണ് ട്രാഫിക് പിഴ ഉയര്‍ത്തുന്നതിനുള്ള തീരുമാനം കൈകൊണ്ടത്. വാഹനം കൊണ്ട് വിസ്മയകരമായ എന്തെങ്കിലും പ്രകടനം നടത്തുന്നവര്‍ക്ക് ആദ്യ ഘട്ടം 20,000 സഊദി റിയാലും 15 ദിവസം വാഹനം കണ്ടു കെട്ടുകയും ചെയ്യും. രണ്ടാം തവണയാണെങ്കില്‍ ഒന്നാംഘട്ട പിഴ ഇരട്ടിയായി വിധിക്കും. രണ്ടു ഘട്ടത്തിലും കുറ്റക്കാര്‍ കോടതി കയറേണ്ടി വരികയും ശിക്ഷയും അനുഭവിക്കേണ്ടി വരികയും ചെയ്യും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കപ്പെട്ടാല്‍ 60,000 സഊദി റിയാല്‍ പിഴയും വാഹനം കണ്ടുകെട്ടി നശിപ്പിക്കുകയും ചെയ്യും. പിന്നീട് ജയില്‍ ശിക്ഷയും കോടതി വിധിയും നേരിടേണ്ടി വരും. പണയപ്പെടുത്തിയ നിലയിലോ മറ്റോ മറ്റു വാഹനത്തിന്റെ ഇസ്തിമാറ (രജിസ്‌ട്രേഷന്‍ ബുക്ക് ), ഡ്രൈവിങ് ലൈസന്‍സ് എന്നിവ നശിപ്പിച്ചാല്‍ 2000 റിയാല്‍ വരെ പിഴ ഈടാക്കും. വാഹനം അപകടത്തില്‍ പെട്ടാല്‍ അപകടം നടന്ന സ്ഥലത്തു വെച്ച് തന്നെ വാഹനം നിര്‍ത്തുകയും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യുകയും വേണം. ഇതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് 10,000 റിയാല്‍ വരെ പിഴയും മൂന്നു മാസം വരെ തടവ് ശിക്ഷയും ലഭിച്ചേക്കും. പുതിയ തീരുമാനങ്ങള്‍ അടുത്ത ഹിജ്‌റ വര്‍ഷത്തോടെയാണ് നിലവില്‍ വരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  8 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago