രാജ്യം മുഴവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കട്ടെ, ഞങ്ങള്‍ പ്രതിഷേധിക്കും- സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചാലും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് തടയാനാവില്ലെന്ന് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. 'അവര്‍ ഞങ്ങളെ പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല. 144 പ്രഖ്യാപിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരു നിരോധനാജ്ഞക്കും ഞങ്ങളെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്തിരിക്കാനാവില്ല'- യെച്ചൂരി പ്രഖ്യാപിച്ചു.
യെച്ചൂരിയെയും ഡി. രാജയേയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സാമൂഹിക പ്രവര്ത്തകന് യോഗേന്ദ്ര യാദവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ മാണ്ഡി ഹൗസിലെ പ്രതിഷേധത്തിനിടെ അറസറ്റ് ചെയ്തു. ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്ഖാലിദിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീറും അറസ്റ്റിലായി.
ഡല്‍ഹി ചെങ്കോട്ടക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെ വന്‍ജനാവലിയാണ് പ്രതിഷേധത്തിനായി എത്തിയത്. പ്രദേശത്ത് കൂട്ട അറസ്റ്റ് നടക്കുകയാണ്. ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നൂറോളം വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനായി വിദ്യാര്‍ഥികള്‍ പോകുന്ന ബസില്‍ പൊലിസ് കയറി. അറസ്റ്റിലായ വിദ്യാര്‍ഥികളെ മൊയിനുദ്ദീന്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. തമിഴ്നാട്ടിലും വിവിധയിടങ്ങളിലായി വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുകയാണ്. ബംഗളൂരുവില്‍ നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ തടവിലാക്കി. മുംബൈ ക്രന്തി മൈതാനിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."