ഇന്റര്‍നെറ്റ് നിയന്ത്രണം 'സാധാരണ നടപടി'; ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈനീസ് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നേരിടുന്നതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച് ചൈനീസ് മാധ്യമങ്ങള്‍. ചൈനീസ് ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയില്‍ വന്ന ലേഖനത്തില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് നിയന്ത്രണത്തെ 'സാധാരണ നടപടി' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാദമായ പുതിയ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം നിയന്ത്രിക്കാന്‍ ഇന്ത്യ അടുത്തിടെ സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് നിര്‍ത്താന്‍ ഉത്തരവിട്ടു. അതിനര്‍ത്ഥം അടിയന്തരാവസ്ഥയില്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ ആയിരിക്കണം പരമാധികാര രാജ്യങ്ങളുടെ സാധാരണ നടപടിയാണെന്നാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ലോകത്ത് ഏറ്റവും പിന്നിലുള്ള രാജ്യമാണ് ചൈന. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ ഏറ്റവും മോശം രാജ്യമായി 2019ല്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും ചൈനയെ തെരഞ്ഞെടുത്തിരുന്നു.
ഒന്‍പത് വര്‍ഷം മുമ്പ് സിന്‍ജിയന്‍ പ്രദേശത്ത് ഉണ്ടായ ഭീകരമായ വംശീയ അക്രമത്തില്‍ 140 പേര്‍ കൊല്ലപ്പെട്ട സംഭത്തെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ നടത്തിയ സമാനമായ തീരുമാനത്തെയാണ് ലേഖനത്തില്‍ ന്യായീകരിക്കുന്നത്. 2009 ജൂലൈ മുതല്‍ 2010 മെയ് വരെ 300 ദിവസത്തിലേറെ ഈ പ്രദേശത്ത് ഇന്റര്‍നെറ്റ് അടച്ചുപൂട്ടി, വര്‍ഷങ്ങളായി വംശീയ അസ്വസ്ഥതകളാല്‍ വലയുന്ന സിന്‍ജിയാങ് ഇന്റര്‍നെറ്റ് നിയന്ത്രണത്തിന്റെ ദുരിതം പലതവണ അനുഭവിച്ചിരു്ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."