ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണമെന്ന് തൊഴില്‍ മന്ത്രാലയം
ജിദ്ദ: സഊദിയില്‍ മൊബൈല്‍ ഷോപ്പുകള്‍ക്ക് പുറമെ ആരോഗ്യമേഖലയും സമ്പൂര്‍ണമായും സ്വദേശിവത്കരിക്കുന്നു. ഇതു സംബന്ധിച്ച് തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയം നടപടി തുടങ്ങി. ഫാര്‍മസികള്‍ സ്വദേശിവത്കരിക്കുമെന്ന് നേരത്തേ തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതിന് പിറകെയാണ് ആരോഗ്യമേഖല 100 ശതമാനവും സ്വദേശിവത്കരിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം. സഊദി വിഷന്‍ 2030ന്റെ ഭാഗമായാണ് അടുത്തഘട്ടത്തില്‍ ആരോഗ്യ മേഖല സ്വദേശിത്കരിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും മന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആഴ്ചകള്‍ക്ക് മുമ്പാണ് ഫാര്‍മസി മേഖല സ്വദേശികള്‍ക്ക് മാത്രമാക്കിയ തീരുമാനം വന്നത്. ഇതില്‍ 15,000 തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 2022 ഓടുകൂടി ഈ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിഷന്‍ 2030ഓടെ സ്വകാര്യ മേഖലയില്‍ 41 ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ മൊബൈല്‍ കടകള്‍, വാഹന വില്‍പന, റെന്റ് എ കാര്‍ എന്നീ മേഖലകളിലും സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."