മ്യാന്‍മറില്‍ തടവിലിട്ട മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യം ശക്തം
യാങ്കോന്‍: മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരായ വാ ലോന്‍, ക്യോ സോ ഓ എന്നിവരെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് കുടുംബങ്ങള്‍, സുഹൃത്തുക്കള്‍ ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ മോചനത്തിനുള്ള ആവശ്യം ശക്തമാക്കിയത്.
റോഹിംഗ്യകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പെഴ്‌സണ്‍ ഓഫ് ദി ഇയറില്‍ ഉള്‍പ്പെടുത്തി ഇരുവരെയും ടൈം മാഗസിന്‍ ആദരിച്ചിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് പിടികൂടിയ ഇരുവരെയും മ്യാന്മര്‍ കോടതി ഏഴുവര്‍ഷത്തെ ജയില്‍ തടവിന് വിധിച്ചിരുന്നു.
ഇരുവരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യാങ്കോനിലെ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ബുധനാഴ്ച പ്രതിഷേധം നടത്താന്‍ ആക്ടിവിസ്റ്റുകള്‍ തീരുമാനിച്ചു. മോചനത്തിനായി ഇരുവരുടെയും ചിത്രങ്ങള്‍ ലോക വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്.
റാഖൈനിലെ ഇന്‍ ദിന്ന് ഗ്രാമത്തില്‍ പത്തോളം റോഹിംഗ്യകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇരുവരെയും പിടികൂടാന്‍ കാരണമായത്. തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പൊലിസ് കുടുക്കുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."