HOME
DETAILS
MAL
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം, വാഹന നിയന്ത്രണം; ഗതാഗതക്കുരുക്കില്‍ രാജ്യ തലസ്ഥാനം
backup
December 19 2019 | 07:12 AM
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് ആഹ്വാനം ചെയ്ത പ്രതിഷേധം തടയാന്‍ ഡല്‍ഹി പൊലിസ് റോഡുകള്‍ ബാരിക്കേഡ് ചെയ്യുകയും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ വ്യാഴാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഡല്‍ഹി-ഗുഡ്ഗാവ് അതിര്‍ത്തിയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
ചെങ്കോട്ടക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെ വന്‍ജനാവലിയാണ് പ്രതിഷേധത്തിനായി എത്തിയത്. പ്രദേശത്ത് കൂട്ട അറസ്റ്റ് നടക്കുകയാണ്.
പ്രതിഷേധക്കാര്‍ കടന്നുകയറാതിരിക്കാന്‍ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കാറും പരിശോധിക്കുന്നുണ്ടെന്ന് ട്രാഫിക് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."