കുടുംബശ്രീ ഭക്ഷ്യ-സംരംഭ പ്രദര്‍ശന വിപണനമേള 'അടുക്കള' ഇന്ന് മുതല്‍
പാലക്കാട്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ ഹാളില്‍ പാലക്കാടിന്റെ തനത് ഭക്ഷ്യവിഭവങ്ങളടങ്ങുന്ന ഭക്ഷ്യ സംരഭ പ്രദര്‍ശനമേള നടത്തും. പാല്‍ കഞ്ഞി, ചെറുപയര്‍ കഞ്ഞി, ജീരക കഞ്ഞി, ഉലുവ കഞ്ഞി തുടങ്ങിയ കര്‍ക്കിടക മാംസ ഭക്ഷ്യ വിഭവങ്ങളും ആവിയില്‍ പാകം ചെയ്ത അരിപ്പുട്ട്, കുറ്റിപ്പുട്ട്, ഇലയടകള്‍ എന്നിവയും മേളയിലുണ്ടാകും.
ഇതോടനുബന്ധിച്ച് കുടുംബശ്രീയുടെ ഉത്പന്ന പ്രദര്‍ശന-വിപണനമേളയുമുണ്ട്. ഈ ദിവസങ്ങളില്‍ കുടുംബശ്രീ ട്രൂപ്പുകള്‍ കലാ-സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കുമെന്ന് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.
പ്രദര്‍ശന-വിപണന മേള ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വിശിഷ്ടാതിഥിയാവും.
തുടര്‍ന്ന് ബ്രഡ് തീറ്റ മത്സരം നടക്കും. അഞ്ചിന് വൈകിട്ട് 3.30ന് ഔഷധ കഞ്ഞിമേളയും വെള്ളംകുടി മത്സരവും ആറിന് പായസ പാചക മത്സരവും ഏഴിന് പഴം തീറ്റ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മേള ഓഗസ്റ്റ് ഏഴ് വൈകിട്ട് ഏഴിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."