HOME
DETAILS

ബ്രക്‌സിറ്റ്: തെരേസാ മേക്കെതിരേ പാര്‍ട്ടിക്കകത്ത് അവിശ്വാസ പ്രമേയം

  
backup
December 12 2018 | 21:12 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%87%e0%b4%b8%e0%b4%be-%e0%b4%ae%e0%b5%87%e0%b4%95

ലണ്ടന്‍: ബ്രക്‌സിറ്റ് തീരുമാനവുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി തെരേസാ മേക്കെതിരേ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവില്‍ അവിശ്വാസ പ്രമേയം. വോട്ടെടുപ്പ് പാസാവുകയാണെങ്കില്‍ തെരേസാ മേ രാജിവയ്‌ക്കേണ്ടിവരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 48 എം.പിമാരാണ് മേയുടെ നേതൃത്വത്തിനെതിരേ അവിശ്വാസത്തിന് കത്ത് നല്‍കിയത്.
ബ്രിട്ടന്‍ സമയം ബുധനാഴ്ച ആറുമണിക്കാണ് വോട്ടെടുപ്പ് നടക്കുക. രഹസ്യമായി നടക്കുന്ന വോട്ടെടുപ്പ് രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കും. ഉടന്‍ ഫലം പ്രഖ്യാപിക്കും. 158 എം.പിമാരുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസത്തില്‍ നിന്ന് ഒഴിവാകാന്‍ തെരേസാ മേയ്ക്ക് സാധിക്കുകയുള്ളൂ. പിന്നീട് ഒരു വര്‍ഷത്തേക്ക് അവര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരാന്‍ സാധിക്കുകയില്ല. കണ്‍സര്‍വേറ്റിവിലെ ഭൂരിപക്ഷം എം.പിമാരും തെരേസാ മേയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
നേതൃ തെരഞ്ഞെടുപ്പ് അടിസ്ഥാനപരമായ ചര്‍ച്ചകളിലോ പാര്‍ലമെന്റിന്റെ നിലവിലെ തുടര്‍ച്ചകള്‍ക്കോ മാറ്റംവരുത്തില്ലെന്ന് തെരേസാ മേ പറഞ്ഞു. രാജ്യത്തെ സേവനം ചെയ്യാനായി നാം ഒരുമിച്ച് നില്‍ക്കണം. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ഇ.യു നേതാക്കന്മാരുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ലമെന്റില്‍ ബ്രക്‌സിറ്റില്‍ ഹിത പരിശോധന നടത്തും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. വോട്ടെടുപ്പിന്റെ തൊട്ടു മുന്‍പ് തെരേസാ മേ കണ്‍സര്‍വേറ്റീവ് എം.പിമാരെ അഭിസംബോധന ചെയ്യും. വോട്ടെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ആരാണ് പാര്‍ട്ടിയെ നയിക്കുകയെന്നുള്ളത് മാത്രമല്ല ഇപ്പോള്‍ ഒരു മാറ്റത്തിന്റെ സമയമാണോയെന്ന് കൂടിയാണ് വ്യക്തമാകുകയെന്ന് മേയുടെ വക്താവ് പറഞ്ഞു.
അതിനിടെ 174 എം.പിമാര്‍ രംഗത്തെത്തിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 29ന് പിന്‍മാറാന്‍ ഏറ്റവും അനുയോജ്യമായത് തെരേസാ മേ തന്നെയാണെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് പറഞ്ഞു.
അവിശ്വാസത്തില്‍ തെരേസാ മേ പരജായപ്പെടുകയാണെങ്കില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മത്സരം നടക്കും. പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് വരെ മേ കാവല്‍ പ്രധാനമന്ത്രിയായി തുടര്‍ന്നേക്കാം. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ആറ് ആഴ്ചയില്‍ കൂടുതല്‍ സമയം എടുത്തേക്കാം. അതിനിടെ ഇന്നലെ നടന്ന പാര്‍ലമെന്റില്‍ തെരേസാ മേയ്‌ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയോ ബ്രക്‌സിറ്റില്‍ മറ്റൊരു ഹിത പരിശോധനയോ നടത്തണമെന്ന് ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ബ്രക്‌സിറ്റില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയതാണെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും അതിനാല്‍ ഒളിച്ചോടാതെ പാര്‍ലമെന്റില്‍ ഇത് വോട്ടിനിടുകയാണ് വേണ്ടതെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ ആവശ്യപ്പെട്ടു.
യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കണമോയെന്ന കാര്യത്തില്‍ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടത്താനിരുന്ന വോട്ടെടുപ്പ് തെരേസ മേ ഇടപെട്ടു മാറ്റിവച്ചിരുന്നു.
ഭരണപക്ഷത്തുനിന്നു തന്നെ ശക്തമായ എതിര്‍പ്പുയരുകയും വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തതോടെയാണ് ഈ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago