സുപ്രഭാതം വികസന സെമിനാറിന് അന്തിമരൂപമായി
തിരുവമ്പാടി: പ്രദേശത്തിന്റെ വികസന സ്വപ്നങ്ങളുടെ പട്ടികയില്‍ മുഖ്യസ്ഥാനം പിടിച്ച തിരുവമ്പാടി വിമാനത്താവളമെന്ന ആശയത്തിന് പുതിയ ചിറകു നല്‍കാന്‍ 'സുപ്രഭാതം' ദിനപത്രം സംഘടിപ്പിക്കുന്ന വികസന സെമിനാറിന് അന്തിമരൂപം നല്‍കി. 'തിരുവമ്പാടിക്ക് ചിറക് മുളക്കുമോ' എന്ന വിഷയത്തില്‍ 13ന് ഉച്ചയ്ക്കുശേഷം മൂന്നിന് തിരുവമ്പാടി വ്യാപാര ഭവനിലാണ് സെമിനാര്‍ നടക്കുക.
സെമിനാര്‍ എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതയുടെ പിതാവ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യാതിഥിയാകും. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ അധ്യക്ഷനാകും. ബ്രഹ്മചാരി ജ്ഞാന ചൈതന്യ സ്വാമി, മുക്കം നരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, അഡ്വ. സിദ്ദീഖ്, ടി. വിശ്വാനാഥന്‍, വി. കുഞ്ഞാലി, ടി.എം ജോസഫ്, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുക്കം മുഹമ്മദ്, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സി.ഇ ചാക്കുണ്ണി, ഡോ. മൊയ്തു, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ വി.ഡി ജോസഫ്, സി.കെ കാസിം, ജിജി ഇല്ലിക്കല്‍, പി.വി വത്സരാജ്, നാസര്‍ ഫൈസി കൂടത്തായി, എം.പി.എം മുഖശിര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, കെ.പി മുത്തുക്കോയ, മുഹമ്മദ് ഹാരിസ് പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
യോഗത്തില്‍ നടുക്കണ്ടി അബൂബക്കര്‍ അധ്യക്ഷനായി. മുസ്തഫ മുണ്ടുപാറ യോഗം ഉദ്ഘാടനം ചെയ്തു. അലി അക്ബര്‍, കെ.എന്‍.എസ് മൗലവി, കെ.എ അബ്ദുറഹിമാന്‍, അംജദ് ഖാന്‍ റഷീദി, മുഹിയുദ്ദീന്‍ ദാരിമി, സലാം ഹാജി, സി.എ അലി, ഷംസു കീഴേപ്പാട്ട്, അബു വരടായി, മുഹമ്മദ് മേലാനിക്കുന്നത്ത്, ഫസലുറഹ്മാന്‍, മുഹമ്മദ് പുന്നക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."