സലാഹിന്റെ ഗോളില്‍ ലിവര്‍പൂള്‍; ബാഴ്‌സയെ കുരുക്കി ടോട്ടനം
ലണ്ടന്‍: അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ മുഹമ്മദ് സലാഹിന്റെ ഗോളില്‍ നാപോളിയെ കീഴടക്കി ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. നിലവിലെ റണ്ണറപ്പായ ലിവര്‍പൂളിന് ഇന്നലത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന്റെ ഗോളിലായിരുന്നു ലിവര്‍പൂള്‍ വെന്നിക്കൊടി പാറിച്ചത്. ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കാന്‍ അവസാന നിമിഷത്തില്‍ നാപോളിക്ക് ലഭിച്ച മികച്ച അവസരം മുതലാക്കാനായില്ല. ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കര്‍ ലിവര്‍പൂളിന്റെ രക്ഷകനാവുകയായിരുന്നു. ജയിച്ചേ തീരൂവെന്ന തീരുമാനത്തില്‍ ഇറങ്ങിയ ലിവര്‍പൂള്‍ വിജയവുമായി ആന്‍ഫീല്‍ഡില്‍ നിന്ന് മടങ്ങി. 34ാം മിനുട്ടിലാണ് സലാഹ് ടീമിന്റെ വിധി നിര്‍ണയിച്ച ഗോളിന് അവകാശിയായത്. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിയും ടോട്ടനവും അവസാന 16ല്‍ ഇടം നേടി.
ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 4-1ന് പരാജയപ്പെടുത്തിയാണ് പി.എസ്.ജി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എഡിസണ്‍ കവാനി, നെയ്മര്‍, മാര്‍ക്കീഞ്ഞോ, കിലിയന്‍ എംബാപ്പെ എന്നിവര്‍ പി.എസ്.ജിക്കായി ലക്ഷ്യംകണ്ടു. 11 പോയിന്റുമായി പി.എസ്.ജി ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഒന്‍പത് പോയിന്റ് വീതം നേടി ലിവര്‍പൂളും നാപ്പോളിയും രണ്ടണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഗോള്‍ ശരാശരിയുടെ കരുത്തിലാണ് ലിവര്‍പൂള്‍ രണ്ടണ്ടാംസ്ഥാനക്കാരായത്.
ഗ്രൂപ്പ് ബിയിലെ രണ്ടണ്ടു മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. ബാഴ്‌സലോണയെ ടോട്ടനം 1-1നു കുരുക്കിയപ്പോള്‍ ഇന്റര്‍മിലാനും പി.എസ്.വിയും തമ്മിലുള്ള മത്സരം 1-1 ന് സമനിലയില്‍ പിരിഞ്ഞു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് നിശ്ചിത സമയം തീരാന്‍ അഞ്ചു മിനുട്ട് ബാക്കിയുള്ളപ്പോള്‍ ലൂക്കാസ് മൗറയുടെ ഗോളില്‍ ടോട്ടനം ബാഴ്‌സയെ സമനിലയില്‍ കുരുക്കി നോക്കൗട്ട് റൗണ്ടണ്ട് ഉറപ്പിച്ചത്. ഏഴാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബെലെയാണ് ബാഴ്‌സയ്ക്കായി വലകുലുക്കിയത്.
14 പോയിന്റുമായി ബാഴ്‌സ ഗ്രൂപ്പ് ജേതാക്കളായി. എട്ടു പോയിന്റ് നേടിയ ടോട്ടനം രണ്ടണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു. ഇന്റര്‍ മിലാന് ഇതേ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരി തിരിച്ചടിയായി. ഗ്രൂപ്പ് ഡിയില്‍ എഫ്.സി പോര്‍ട്ടോ 3-2ന് ഗലത്സറെയെയും ഷാല്‍ക്കെ 1-0നു ലോക്കോമോട്ടീവ് മോസ്‌കോയെയും പരാജയപ്പെടുത്തി. പോര്‍ട്ടോ 16 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ഷാല്‍ക്കെ 11 പോയിന്റ് നേടി റണ്ണറപ്പായി.
ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കസിയസ്
ചാംപ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ്. ചാംപ്യന്‍സ് ലീഗില്‍ 100 മത്സരങ്ങള്‍ വിജയിക്കുന്ന താരമെന്ന് റെക്കോര്‍ഡാണ് കസിയസ് സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 20 സീസണുകളില്‍ ചാംപ്യന്‍സ് ലീഗ് കളിച്ച റെക്കോര്‍ഡും കസിയസ് സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായിരുന്ന ഗിഗ്‌സിന്റെ 19 സീസണ്‍ എന്ന റെക്കോര്‍ഡാണ് കസിയസ് മറികടന്നത്.
ബാഴ്‌സലോണക്ക് റെക്കോര്‍ഡ്
ചാംപ്യന്‍സ് ലീഗില്‍ സ്വന്തം മൈതാനത്ത് ഏറ്റവും കൂടുതല്‍ അപരാജിത മത്സരങ്ങള്‍ എന്ന റെക്കോര്‍ഡിനരികേ ബാഴ്‌സലോണ. ടോട്ടനത്തിന് എതിരായ സമനിലയോടെയാണ് ബാഴ്‌സലോണ നേട്ടം സ്വന്തമാക്കിയത്. ചാംപ്യന്‍സ് ലീഗില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച അവസാന 29 മത്സരത്തിലും ബാഴ്‌സ പരാജയം അറിഞ്ഞിട്ടില്ല. ബയേണ്‍ മ്യൂണിക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബാഴ്‌സ എത്തിയത്. ഹോം ഗ്രൗണ്ടില്‍ ഒരു മത്സരം കൂടി തോല്‍ക്കാതിരുന്നാല്‍ ബാഴ്‌സക്ക് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാം. 2013 ലാണ് ചാംപ്യന്‍സ് ലീഗില്‍ സ്വന്തം മൈതാനത്ത് ബാഴ്‌സലോണ പരാജയപ്പെട്ടത്. 2013 ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കാംപ് നൗവില്‍ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."