ജാമിഅ യമാനിയ്യ സനദ്ദാന സമ്മേളനത്തിന് നാളെ തുടക്കം
കുറ്റിക്കാട്ടൂര്‍: ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്ററിനു കീഴിലുള്ള കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യയുടെ പത്തൊമ്പതാം വാര്‍ഷിക ആറാം സനദ് ദാന സമ്മേളനത്തിന് നാളെ തുടക്കമാകും.
ഉച്ചക്ക് 2.30ന് ശംസുല്‍ ഉലമ മഖാംസിയാറത്തിനു ശേഷം വൈകീട്ട് അഞ്ചിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. 6.30ന് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 3 മണി വരെ കോഴിക്കോട് ജില്ലാ മഹല്ല് സാരഥി സംഗമം നടക്കും. വൈകിട്ട് 4ന് സൗഹൃദസംഗമം പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ അധ്യക്ഷതയില്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പി. എസ്ശ്രീധരന്‍പിള്ള, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പി.ടി.എ റഹീം എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. ഏഴിന് ശംസുല്‍ ഉലമാ ഉറുസ് എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 16ന് രാവിലെ 9 മണിക്ക് നടക്കുന്ന കുടുംബസംഗമത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. 2.30ന് യമാനി സംഗമം നടക്കും.
വൈകീട് 6.30ന് നടക്കുന്ന സമാപനസമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സനദ് ദാനവും സനദ് ദാന പ്രസംഗവും നിര്‍വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ സംബന്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം പി.എ ഇബ്രാഹിം ഹാജിക്കും മാതൃകാ മുദരിസിനുള്ള പുരസ്‌കാരം കെ.പി അബൂബക്കര്‍ ഫൈസിക്കും ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും. ചാലിയം കരീം ഹാജി, അബ്ദുല്ല മുഹമ്മദ്, എം.പി അബ്ദുല്ല ഹാജി സംബന്ധിക്കും. മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ 9 മണിമുതല്‍ വിദ്യാര്‍ഥി ഫെസ്റ്റ് നടക്കും. ഉച്ചക്ക് 2ന് ആരംഭിക്കുന്ന യമാനിയ സുഹൃദ്‌സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല മുഹമ്മദ് അധ്യക്ഷനാകും.
വൈകിട്ട് 6.30ന് സാദാത്ത് സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. റഷീദലി തങ്ങള്‍, അസ്‌ലം തങ്ങള്‍ സംബന്ധിക്കും. എട്ടുമണിക്ക് മജ്‌ലിസുന്നൂറിന് മാനു തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ബുര്‍ദ ആലാപന മജ്‌ലിസ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."