കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന് സമാപനം
വാഴക്കാട്: കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ ഇരുപത്തിയാറാം മഖാം ഉറൂസ് സമാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് ആറു ദിവസം നീണ്ടുനിന്ന പരിപാടികള്‍ക്കാണ് ഇന്നലെ സമാപനമായത്. മഖാം സിയാറത്ത്, മതപ്രഭാഷണം, ജലാലിയ്യ റാത്തീബ്, മജ് ലിസുന്നൂര്‍, ഖത്തം ദുആ, മൗലിദ് സദസ്സ്, പ്രാര്‍ഥനാ സംഗമങ്ങള്‍, കുടുംബ സംഗമം തുടങ്ങിയവ ഉറൂസിന്റെ ഭാഗമായി നടന്നു. സമാപന പ്രാര്‍ഥനാ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷയനായി. സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് അനുസ്മരണ പ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് സമാപന ദുആക്ക് നേതൃത്വം നല്കി. അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.എസ് ഇബ്റാഹീം മുസ്ലിയാര്, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ഹബീബ് തങ്ങള്‍, കുഞ്ഞിസീതിക്കോയ തങ്ങള്‍, അലി മുസ്ലിയാര് വാഴക്കാട്, പാലത്തായി മൊയ്തുഹാജി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അസ്കര്‍ അലി ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍, പി.എ ജബ്ബാര്‍ ഹാജി, വലിയുദ്ധീന്‍ ഫൈസി, മുസ്തഫ ഖാസിമി, അബു ഹാജി രാമനാട്ടുകര, നാസിറുദ്ധീന്‍ ദാരിമി, കണ്ണിയത്ത് കുഞ്ഞിമോന് മുസ്ലിയാര്, കണ്ണിയത്ത് അബ്ദുല്ലക്കുട്ടി മുസ്ലിയാര്, ഫളല് ഹാജി കുറ്റൂര്‍, അബ്ദുറഹിമാന് ദാരിമി മുണ്ടേരി, നാസര്‍ അല്‍ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാല് ലക്ഷം പേര്‍ക്കുള്ള അന്നദാനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."