ചോദ്യപേപ്പറിനൊപ്പം നല്‍കേണ്ട രേഖാചിത്രം നല്‍കിയില്ല: അധ്യയനവര്‍ഷത്തെ ആദ്യപരീക്ഷയില്‍ കല്ലുകടി
മലപ്പുറം: ചോദ്യപേപ്പറിനൊപ്പം നല്‍കേണ്ട രേഖാചിത്രം നല്‍കാത്തതിനെ തുടര്‍ന്ന് പരീക്ഷാദിവസം സ്‌കൂളുകളില്‍ അധ്യാപകരുടെ നെട്ടോട്ടം.
നിപാ, പ്രളയം തുടങ്ങിയ കാരണങ്ങളെ തുടര്‍ന്ന് പാദ വാര്‍ഷിക പരീക്ഷ നടക്കാതെ പോയ സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യയനവര്‍ഷത്തെ ആദ്യപരീക്ഷയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് തലവേദനയായത്്. അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ രണ്ടാം ദിനം നടക്കേണ്ട പത്താംതരം സോഷ്യല്‍ സയന്‍സ് പരീക്ഷ ചോദ്യപ്പേപ്പറിനോടൊപ്പം അയക്കേണ്ട ഇന്ത്യന്‍ ഭൂപടത്തിന്റെ രേഖാചിത്രമാണ് വിദ്യഭ്യാസ വകുപ്പിന്റെ അശ്രദ്ധമൂലം അയക്കാതിരുന്നത്്. അബദ്ധം വൈകി മനസിലാക്കിയ വകുപ്പ് പരീക്ഷയുടെ തലേ ദിവസം പ്രധാനാധ്യാപകര്‍ക്ക് മെയിലില്‍ സോഫ്റ്റ് കോപ്പി അയച്ച് കോപ്പി പ്രിന്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മിക്കവാറും സ്‌കൂളുകളില്‍ ഈ മെയിലിന്റെ ഗൗരവം രാത്രിയോടെയാണു ബോധ്യമായത്.
പരീക്ഷാദിനത്തില്‍ ഇന്നലെ രാവിലെ എല്ലാ സ്‌കൂളുകളും ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള നെട്ടോട്ടത്തിലുമായി. ആയിരവും അഞ്ഞൂറും വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളാണ് ശരിക്കും വലഞ്ഞത്.
നവംബര്‍ വരേയുള്ള പാഠഭാഗങ്ങളെ അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് ഉണ്ടാവൂ എന്ന് അറിയിച്ചിരുന്നതിനാല്‍ ഭൂപടത്തിന്റെ രേഖാചിത്രത്തില്‍ അടയാളപ്പെടുത്താനുള്ള ചോദ്യം ഉണ്ടാവുമോ എന്നതു സംബന്ധിച്ചും അധ്യാപകര്‍ക്കിടയില്‍ അവ്യക്തതയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."