ഇറോം ശര്‍മിളയ്ക്ക് ജാമ്യം; നിരാഹാര സമരം അവസാനിപ്പിച്ചു
ഇംഫാല്‍: 16 വര്‍ഷം നീണ്ടു നിന്ന സഹനസമരത്തിന് അന്ത്യം. മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരത്തെ തുടര്‍ന്ന ആത്മഹത്യാ ശ്രമകുറ്റം നേരിടുന്ന ഇറോം ശര്‍മിളക്ക് ഇംഫാല്‍ കോടതി ജാമ്യം അനുവദിച്ചു. കോടതിയില്‍ ഹാജരായ ശേഷമാണ് താന്‍ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഇറോം ശര്‍മിള അറിയിച്ചത്. സമരം ഇന്നു വൈകിട്ടോടെ അവസാനിപ്പിച്ചേക്കും.
സമരം അവസാനിപ്പിക്കുകയാണ് എന്നാല്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. നിരാഹാരം അവസാനിപ്പിച്ച് രാഷ്ടീയത്തില്‍ പ്രവേശിക്കുകയാണെന്ന് അവര്‍ മുന്‍പ് അറിയിച്ചിരുന്നു.
ആംബുലന്‍സിലാണ് ശര്‍മിള കോടതിയില്‍ എത്തിയത്. നിരാഹാരം അവസാനിപ്പിക്കുകയാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരാഹാര സമരം ആത്മഹത്യ ചെയ്യാനുള്ള ശ്രമമല്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശര്‍മിളയുടെ ആവശ്യം അംഗീകരിച്ച കോടതി അവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പതിനായിരം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം സമരം അവസാനിപ്പിച്ച് രാഷ്ടീയത്തില്‍ പ്രവേശിക്കാനുള്ള ഇറോം ശര്‍മിളയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് വിഘടനവാദികള്‍ രംഗത്തുവന്നിട്ടുണ്ട്.
സൈന്യത്തിന്റെ പ്രത്യേക അധികാരമായ അഫ്്സ്പ എടുത്തുകളയണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മിള 2000 ല്‍ നിരാഹാര സമരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."