അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളനത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയും
മക്ക: മുസ്‌ലിം വേള്‍ഡ് ലീഗിന്റെ(റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി) ആഭിമുഖ്യത്തില്‍ ഇന്നലെയും ഇന്നുമായി മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രൊഫ. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി മക്കയിലെത്തി.
സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ആതിഥേയത്വത്തില്‍ മുസ്‌ലിം ഐക്യം എന്ന ശീര്‍ഷകത്തില്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 127 രാജ്യങ്ങളില്‍നിന്നുള്ള മതപണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ബുദ്ധി ജീവികളുമാണ് പങ്കെടുക്കുന്നത്.
വംശീയവും വിഭാഗീയവുമായചിന്തകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതിവരുത്തി മുസ്‌ലിംകള്‍ക്കും ഇസ്്‌ലാമിക ചിന്താധാരകള്‍ക്കുമിടയില്‍ ഐക്യം സൃഷ്ടിച്ചെടുക്കുന്നതിന്റെ സാധ്യതകള്‍ ആരായുക, അന്താരാഷ്ട്രതലത്തില്‍ പരസ്പര സഹകരണം സാധ്യമാക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സഊദി രാജാവിന്റെ ഉപദേശകന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ മുസ്്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ അധ്യക്ഷനായി.
കേരളത്തില്‍ വാഫി, വഫിയ്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്(സി.ഐ.സി)കോര്‍ഡിനേറ്ററായ അബ്ദുല്‍ ഹക്കീം ഫൈസി വേള്‍ഡ് മുസ്്‌ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റിലും ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസിന്റെ ഉന്നതാധികാര സമിതിയിലും അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."