മുഹമ്മദ് വധം: പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു
കൊച്ചി: കണ്ണൂര്‍ പുന്നാട് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും എന്‍.ഡി.എഫ് പ്രവര്‍ത്തകനുമായിരുന്ന പി.വി മുഹമ്മദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്.എസ്.എസുകാരായ പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു.
കേസിലെ ഒന്നാംപ്രതി തില്ലങ്കേരി വഞ്ചേരി വീട്ടില്‍ എം.ചന്ദ്രന്, രണ്ടാം പ്രതി രത്നാകരന്, മൂന്നാം പ്രതി തില്ലങ്കേരി പുത്തന്‍പറമ്പത്ത് വീട്ടില്‍ പി.വി ഷൈജു, നാലാം പ്രതി പാറങ്ങോട് പയ്യമ്പള്ളി പ്രദീപന്, അഞ്ചാം പ്രതി പാറമ്മല്‍ വീട്ടില്‍ ബിജു എന്ന വിജേഷ്, ആറാം പ്രതി കിഴക്കേവീട്ടില്‍ ബാബു, ഏഴാം പ്രതി കെ.കെ പത്മനാഭന് എന്ന പപ്പന്, എട്ടാം പ്രതി വിനീഷ് ഭവനത്തില്‍ വി.വിനീഷ്, ഒന്‍പതാം പ്രതി പുഞ്ചയില്‍ ഷൈജു എന്നിവരുട ജീവപര്യന്തം തടവാണ് ഹൈക്കോടതി ശരിവച്ചത്.
2004 ജൂണ്‍ ഏഴിനു രാവിലെ പ്രഭാത നിസ്കാരത്തിനു മകന് ഫിറോസിനൊപ്പം പള്ളിയിലേക്ക് പോകുകയായിരുന്ന മുഹമ്മദിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യുഷന് കേസ്. കേസില്‍ 26 പ്രതികളാണുണ്ടായിരുന്നത്.
ഒന്‍പത് പേരെ തലശേരി സെഷന്‍സ് കോടതി ശിക്ഷിക്കുകയും ബാക്കിയുള്ളവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. വെറുതെ വിട്ട പ്രതികള്‍ക്കെതിരെയുള്ള അപ്പീല്‍ കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."