HOME
DETAILS
MAL
ശുചിത്വസന്ദേശ കൂട്ടയോട്ടവും സെമിനാറും
backup
August 04 2017 | 19:08 PM
ശാസ്താംകോട്ട: നാടിനെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വസന്ദേശ കൂട്ടയോട്ടവും സെമിനാറും സംഘടിപ്പിച്ചു.
ഭരണിക്കാവ് ക്ഷേത്രമൈതാനിയില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം സിനിമാപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അവസാനിച്ചു.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, അംഗണവാടി-ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടര്‍വിദ്യാഭ്യാസപ്രവര്‍ത്തകര്‍, എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ബഹുജനങ്ങള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാതുറകളിലുമുളള നൂറുകണക്കിന് ആളുകള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."