ഓണം-ബക്രീദ് ഖാദി മേള ഇന്നുമുതല്‍
കൊല്ലം: വിപുലമായ സമ്മാനപദ്ധതിയും ആകര്‍ഷകമായ റിബേറ്റുമായി ഓണം ബക്രീദ് ഖാദി മേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 11ന് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫിസ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാവും.മേയര്‍ വി. രാജേന്ദ്രബാബു ആദ്യ വില്‍പ്പന നടത്തും. സമ്മാനക്കൂപ്പണ്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, ഖാദി ബോര്‍ഡംഗം ടി.എല്‍ മാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, കരിങ്ങന്നൂര്‍ മുരളി പങ്കെടുക്കും.
ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എസ് പ്രദീപ്കുമാര്‍ സ്വാഗതവും പ്രോജക്ട് ഓഫിസര്‍ ഷാജി ജേക്കബ് നന്ദിയും പറയും.
ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉത്പന്നങ്ങളും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായാണ് ഓണംബക്രീദ് ഖാദി മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും.
ഓരോ ആയിരം രൂപയുടെ ഇടപാടിനും ഒരു സമ്മാനക്കൂപ്പണ്‍ നല്‍കും.
ഇതിനു പുറമെ ജില്ലാതലത്തില്‍ പ്രതിവാര നറുക്കെടുപ്പിലെ വിജയികള്‍ക്ക് നാലായിരം രൂപ വിലയുള്ള ഖാദി പട്ടുസാരികള്‍ സമ്മാനിക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 35000 രൂപ വരെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."