ജേതാക്കള്‍ക്ക് അപമാനം: നടപടി വേണമെന്ന് എംപി
കൊല്ലം: തുര്‍ക്കിയിലെ സാംസണില്‍ നടന്ന ഡെഫ്‌ലിംപിക്‌സില്‍ മെഡല്‍ നേടി തിരിച്ചെത്തിയ ജേതാക്കളെ അപമാനിച്ചതിന് ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു.
ഡെഫ്‌ലിംപിക്‌സില്‍ ജേതാക്കളായവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ കായിക മന്ത്രാലയത്തില്‍ നിന്നും ആരും തന്നെ ഉണ്ടാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്.
ഇന്ത്യയുടെ അഭിമാനം തുര്‍ക്കിയില്‍ തെളിയിച്ച് മടങ്ങിയെത്തിയ ജേതാക്കളോടുളള അധികൃതരുടെ സമീപനം മനുഷ്യത്വരഹിതമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോകസഭയില്‍ പറഞ്ഞു.
മെഡല്‍ ജേതാക്കളുടെ യാത്രാവിവരങ്ങള്‍ മൂന്‍ക്കൂട്ടി കായിക മന്ത്രാലയത്തിനേയും സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയേയും അറിയിച്ചിട്ടും സ്വീകരിക്കാന്‍ ആരും എത്താതിനെ സംബന്ധിച്ച് അന്വേഷണവും നടപടിയും ഉണ്ടാവണമെന്നും ഡെഫ്‌ലിംപിക്‌സില്‍ ജേതാക്കളാവുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷിക തുക വര്‍ദ്ധിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."