ബീച്ചിലെ കടന്നുകയറ്റത്തിനെതിരേ നടപടിയില്ലെന്ന്
കൊല്ലം: കോര്‍പ്പറേഷനിലേ ഭരണവൈകല്യങ്ങള്‍ക്കെതിരേ സി.പി.എം നേതാവിന്റെ മുന്നറിയിപ്പ്.
ഇന്നലെ കോര്‍പ്പറേഷന്റെ സാധാരണ യോഗത്തിലാണ് ഇടതു ഭരണത്തിനെതിരേ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും സി.പി.എം കൗണ്‍സിലറുമായ രാജ്‌മോഹന്‍ ആഞ്ഞടിച്ചത്. കൗണ്‍സിലില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മേയര്‍ വ്യക്തമായ മറുപടി നന്‍കുന്നുവെങ്കിലും തുടര്‍ നടപടി ഉണ്ടാകുന്നില്ല.
ഇത് ഭരണത്തിന്റെ കെടു കാര്യസ്ഥതയായി മാത്രമെ കാണാന്‍ സാധിക്കൂ. ബീച്ചിലെ കടന്നുകയറ്റത്തിനെതിരേ നിരന്തരം ആക്ഷേപങ്ങള്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അനധികൃത കെട്ടിടങ്ങളും ബങ്കുകളും നഗരത്തില്‍ വ്യാപകമാകുന്നുണ്ട്.
നഗരത്തിലെ ശ്മശാനങ്ങള്‍ കാടുകയറി നശിച്ചിട്ടും നവീകരിക്കാന്‍ നടപടിയില്ല. ഇതെല്ലാം കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലമാണെന്ന് രാജ്‌മോഹന്‍ ചൂണ്ടിക്കാട്ടി. തേവള്ളി ഉള്‍പ്പടെയുള്ള നഗരഭാഗങ്ങളില്‍ ഹോസ്റ്റലുകള്‍ കൂണുപോലെ വര്‍ധിച്ചിട്ടും പരിശോധന നടത്തി കോര്‍പറേഷനു ലഭിക്കേണ്ട നികുതി പണം ഈടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
കാലങ്ങളായി എല്‍.ഡി.എഫ് ഭരണത്തെ മുള്‍മനയില്‍ നിര്‍ത്തുന്ന തെരുവ് വിളക്ക്, റോഡ്, മാലിന്യം, കുടിവെള്ളം എന്നിവ ഇന്നും പരിഹാരമാകാതെ കിടക്കുന്നു. ചില ഉദ്യോഗസ്ഥര്‍ ഒരു സമയവും കസേരയില്‍ കാണാറില്ല.
ഒരു വിഭാഗം രജിസ്റ്ററില്‍ ഒപ്പിട്ടിട്ട് സ്ഥലം വിടുന്നു. കൗണ്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ ഫയല്‍ സംബന്ധമായ കാര്യമറിയാന്‍ മാസങ്ങള്‍ കയറിയിറങ്ങേണ്ട അവസ്ഥ. ഇത് വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്‌മോഹന്‍ താക്കീത് നല്‍കി.
മേയര്‍ രാജേന്ദ്രബാബുവിന്റെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടിയുടെ പേരുപറഞ്ഞ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കസേരയിലിരുന്ന് വികസനം മുടക്കികളാകുകയാണ്. ഇവര്‍ക്ക് താക്കീത് നല്‍കാന്‍ മേയര്‍ തയ്യാറാകണം. എല്‍.ഡി.എഫ് ഭരണം കുത്തഴിഞ്ഞതാണെന്ന് വ്യാപകമായി ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കണ്ടെല്ലെങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടകുമെന്നും രാജ്‌മോഹന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാജ്‌മോഹന്റെ ആരോപണങ്ങള്‍ മേയര്‍ തള്ളി. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എു.കെ ഹഫീസ് ചര്‍ച്ച തുടങ്ങിവച്ചു. ഡോ. ഉദയാ സുകുമാരന്‍,മീനാകുമാരി, സോനിഷ, റീനാ സെബസ്റ്റ്യന്‍, ഹണി, മോഹനന്‍, ഷൈലജ, എസ്.ആര്‍ ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി രാജു, തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."