വേതനമില്ല; സാക്ഷരതാ പ്രേരക്മാര്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചു
കോഴിക്കോട്: പ്രഖ്യാപിത വേതനം പോലും നല്‍കാതെ അമിത ജോലി അടിച്ചേല്‍പ്പിക്കുന്ന സാക്ഷരതാ മിഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്മാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ജോലിസ്ഥിരത, അതുവരെ മിനിമം വേതനം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഭരണഘടനാ സാക്ഷരതയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി ഓഡിറ്റോറിയത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രേരക്മാര്‍ പ്രതിഷേധിച്ചത്.
കേരളത്തില്‍ 2000 ത്തോളം സാക്ഷരതാ പ്രേരക്മാരാണുള്ളത്. ഭൂരിഭാഗവും സ്ത്രീകളാണ്. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവില്‍ 2017 ജനുവരി മുതലാണ് വേതനം വര്‍ധിപ്പിച്ചത്. തുടര്‍ന്ന് ആദ്യത്തെ മൂന്നുമാസം പഞ്ചായത്തുകള്‍ ശമ്പളം നല്‍കി. 2017 ഏപ്രില്‍ മുതല്‍ പ്രേരക്മാരുടെ അക്കൗണ്ടിലേക്ക് സാക്ഷതാമിഷന്‍ നേരിട്ടു വേതനം നല്‍കുന്ന സംവിധാനവും നടപ്പാക്കി. അന്നു മുതലാണ് മാസങ്ങളോളം വേതനം വൈകല്‍ പതിവായത്.കോഡിനേഷന്‍ കമ്മിറ്റിക്കു വേണ്ടി കെ. സത്യന്‍, കെ. ഉണ്ണി മാധവന്‍, ശശികുമാര്‍ ചേളന്നൂര്‍, എ.പി വിജയന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."