HOME
DETAILS

സാഗരങ്ങളേ മറുവാക്ക് പറയൂ; ഈ രാജഹംസത്തോട് ആരീ ക്രൂരത ചെയ്തു ?

  
backup
December 13 2018 | 03:12 AM

%e0%b4%b8%e0%b4%be%e0%b4%97%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%87-%e0%b4%ae%e0%b4%b1%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%82

കോഴിക്കോട്: ഈ രാജഹംസം ഇനി സ്‌നേഹദൂതുമായി വരില്ല. സാഗരങ്ങള്‍ മറുവാക്ക് മിണ്ടുമെങ്കില്‍ അതിനേറ്റ ദുരന്തങ്ങളുടെ കഥകൂടി പറഞ്ഞുതരുമായിരുന്നു. ദേശാന്തരങ്ങള്‍ താണ്ടി കോഴിക്കോടിന്റെ ഹൃദയഭൂമിയില്‍ അതിഥിയായെത്തിയ രാജഹംസം മനുഷ്യരുടെയും തെരുവുനായ്ക്കളുടെയും ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞു.
കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ 11 ദിവസങ്ങളിലേറെയായി ഈ വിരുന്നുകാരനെത്തിയിട്ട്. പലര്‍ക്കും കൗതുകമുള്ള കാഴ്ചയായിരുന്നു അപൂര്‍വയിനം രാജഹംസം. ആതിഥ്യ മര്യാദകളോടെ അതിഥികളെ സ്വീകരിക്കുന്നവരെ അപമാനിക്കുന്ന തരത്തില്‍ ക്രൂരമായാണ് ചില സാമൂഹികവിരുദ്ധര്‍ ഈ മിണ്ടാപ്രാണിയോട് പെരുമാറിയത്. സംഘടിതമായി വേട്ടയാടി. തെരുവുപട്ടികളെ വിട്ട് ആക്രമിച്ചു. ചെറുത്തുനില്‍പ്പുകളെ അതിജീവിക്കാനാകാതെ ചിറകൊടിഞ്ഞ ഈ ദേശാടനപക്ഷിയെ കഴിഞ്ഞദിവസമാണ് പരുക്കുകളോടെ പയ്യാനക്കല്‍ ബീച്ചില്‍ കണ്ടെത്തിയത്. ചിറകൊടിഞ്ഞു. എല്ലുകള്‍ പുറത്തേക്കുന്തി. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ രാജഹംസത്തെ മൈക്കാവ് മൃഗാശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയും നടത്തി. എല്ലുകള്‍ സര്‍ജറിയിലൂടെ കൂട്ടിച്ചേര്‍ത്ത് അകത്തും പുറത്തും കമ്പി തുന്നിച്ചേര്‍ക്കുകയായിരുന്നു. വെറ്ററിനറി സര്‍ജന്‍ ഡോ. സി.ജെ നിതിന്‍, ഡോ. റിജു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ അതുകൊണ്ടൊന്നും രാജഹംസത്തെ രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago