സുസ്ഥിര വികസന പ്രചാരണ കൂട്ട ഓട്ടം സംഘടിപ്പിക്കും
തൃശൂര്‍: സുസ്ഥിര വികസനത്തിന്റെ ആവശ്യം അനിവാര്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രകൃതി സൗഹൃദ സുസ്ഥിര വികസനം എന്ന ആശയം ഉയര്‍ത്തിക്കൊണ്ട് സുസ്ഥിര വികസന പ്രചരണ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു. സാലിം അലി ഫൗണ്ടേഷനും മണപ്പുറം ഫൗണ്ടേഷനും ചേര്‍ന്നാണ് സ്വരാജ് റൗണ്ടില്‍ തെക്കേ നടയില്‍ നിന്നും കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, വ്യവസായ മന്ത്രി ഏ.സി മൊയ്തീന്‍ പങ്കെടുക്കും. വികസനത്തിന്റെ പേരില്‍ വനം നശിപ്പിക്കുന്നതും കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതും തുടര്‍ക്കഥയാവുകയാണ്. വെള്ളം, വായുവും മണ്ണും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാം അറുതി വരുത്തുന്നതിനാണ് സുസ്ഥിര വികസന പ്രചരണ കൂട്ട ഓട്ടവും പൊതുയോഗവും സംഘടിപ്പിച്ച് പൊതുജനങ്ങളിലേക്ക് ഈ വിഷയം എത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. വി.എസ് വിജയന്‍, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്‍് ക്രിസ്റ്റോ ജോര്‍ജ്, വൈസ് പ്രസിഡന്റ് എന്‍.ഐ വര്‍ഗ്ഗിസ്, അഷറഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."