വന്യമൃഗശല്യം: സര്‍ക്കാരിന്റേത് അപകടകരമായ നിസംഗത: മുസ്‌ലിം ലീഗ്
കല്‍പ്പറ്റ: ജനവാസകേന്ദ്രങ്ങളിലുള്‍പ്പെടെ വന്യമൃഗശല്യം അതിരൂക്ഷമായിട്ടും സര്‍ക്കാര്‍ തുടരുന്ന നിസംഗത അപകടകരമാണെന്ന് മുസ്‌ലിം ലീഗ്. വനാതിര്‍ത്തി ഗ്രാമങ്ങള്‍ പിന്നിട്ട് വന്യജീവികള്‍ ജീവനും കൃഷിയും നശിപ്പിച്ചു തുടങ്ങിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കിനില്‍ക്കുകയാണ്.
സര്‍ക്കാര്‍ നിസംഗത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ പറഞ്ഞു. തിരുനെല്ലി, നീര്‍വാരം, പയ്യമ്പള്ളി, തരിയോട് പ്രദേശങ്ങളുള്‍പ്പെടെ വന്യജീവികളുടെ അക്രമണഭീഷണിയിലാണ് കഴിയുന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലുള്‍പ്പെടെ റെയില്‍ ഫെന്‍സിങ് വിജയകരമായി നടപ്പാക്കിയിട്ടും വനം വകുപ്പ് അനങ്ങാപ്പാറ നയം തുടരുകയാണ്.
അതിര്‍ത്തിപ്രദേശങ്ങളില്‍ ട്രഞ്ചും, വൈദ്യുതി വേലിയും കാര്യക്ഷമമല്ലാതായിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരും വനം വന്യജീവി വകുപ്പും നിസംഗത തുടരുന്നിടത്തോളം കാട്ടാനക്കൊലവിളി അവസാനിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."