HOME
DETAILS

അശ്വനി സമരം: ഓഹരി ഉടമകളെ വിളിച്ചുകൂട്ടി നിയമനടപടിക്ക് ഒരുങ്ങുമെന്ന് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍മാര്‍

  
backup
August 04 2017 | 19:08 PM

%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5

 


തൃശൂര്‍: അശ്വനി ആശുപത്രി ഭരണസമിതി പുറത്താക്കിയ നഴ്‌സുമാരെ ഉടന്‍ തിരിച്ചെടുക്കണമെന്നും 20 ദിവസമായി തുടരുന്ന സമരം ഒത്തു തീര്‍ക്കണമെന്നും അശ്വനി ഹെല്‍ത്ത് കെയര്‍ ഡയറക്ട്രര്‍മാരായ ഡോ.എ സി വേലായുധന്‍, ഡോ.വി ജെ സുരേഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ആശുപത്രിക്കും അനുബന്ധസ്ഥാപനങ്ങള്‍ക്കും സ്ഥിരംഭരണ സംവിധാനം കൊണ്ടുവരുന്നതിന് ഓഹരി ഉടമകളുടെ യോഗം വിളിച്ച് നിയമനടപടിക്ക് ഒരുങ്ങുമെന്നും ഇരുവരും പ്രസ്താവനയില്‍ വ്യക്തമാക്കി.
ആതുര സേവന രംഗത്ത് തൃശൂരില്‍ തലയുയര്‍ത്തി നിന്നിരുന്ന അശ്വനി ആശുപത്രിയുടെ യശസ് ഭരണസമിതിയിലെ ഭിന്നതയും ഓഹരി ഉടമകളിലെ പടലപിണക്കവും നഴ്‌സുമാരുടെ സമരവും മൂലം നാശത്തിലേക്ക് പോകുകയാണ്.
ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു തൊഴിലാളി സമരം. കോടതി നടപടി പൂര്‍ത്തിയാക്കുന്നതുവരെ ഇപ്പോഴുള്ള താല്കാലിക ഭരണസമിതയുടെ കീഴിലാണ് പ്രവര്‍ത്തനം. അഡ്മിനിസ്ട്രറ്റീവ് ഭരണത്തിനായി കോടതിയില്‍ വാദം അന്തിമഘട്ടത്തിലാണ്.
250 കോടി വിലയുള്ള ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും കൈക്കലാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്‍ നടത്തുന്നതെന്ന് ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍മാര്‍ ആരോപിച്ചു. രണ്ട് നഴ്‌സുമാരെ തിരിച്ചെടുത്താല്‍ തീരാവുന്ന നിസാര പ്രശ്‌നമാണവിടെ. എന്നാല്‍, താത്കലിക ഭരണ സമിതിയുടെ പിടിവാശി മൂലം ദിവസം 15 ലക്ഷം രൂപയോളം നഷ്ട്ടമാണുണ്ടാകുന്നത്.
ആശുപത്രി നഷ്ട്ടത്തിലാക്കി അടച്ചു പൂട്ടലിന്റെ വക്കിലെത്തിച്ച് ചെറിയ തുക്കയ്ക്ക് ഓഹരി വിറ്റുപോകേണ്ട അവസ്ഥ ഉണ്ടാക്കുകയാണിവര്‍.
റീജണല്‍ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുക, അത്യാസന്ന നിലയില്‍ വന്ന രോഗിക്ക് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരിയുടെ ബന്ധു എന്ന് പറഞ്ഞു ചികില്‍സ നിഷേധിക്കുക, നഴ്‌സ് ഹോസ്റ്റല്‍ അടച്ചു പൂട്ടുക, പിന്നീട് കോടതി വിധിയെ തുടര്‍ന്ന് തുറന്ന് നല്‍ക്കുക, ജീവനക്കാരെ പിരിച്ചു വിടുക, സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും സസ്‌പെന്റ് ചെയ്യുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയാണെന്നും ഇരുവരും ആരോപിച്ചു.
എട്ട് ക്രിമിനല്‍ കേസുകള്‍ പ്രതി ചേര്‍ക്കപ്പെട്ട് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തികളാണ് താല്കാലിക ഭരണ സമിതിയിലെ പ്രമുഖര്‍. ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ കേസുകള്‍ ഒതുക്കി തീര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന് ഡോ.വേലായുധനും ഡോ.സുരേഷും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago