11 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച ശുചിമുറികള്‍ പൂട്ടിയ നിലയില്‍
വര്‍ക്കല: വര്‍ക്കല പൊതുസ്ഥലങ്ങളിലും ഭരണസ്ഥാപനങ്ങളിലുമെത്തുന്ന ജനങ്ങളുടെ സൗകര്യാര്‍ഥം ശുചിമുറികള്‍ പണിതിട്ടും തുറന്നുകൊടുക്കാതെ പൂട്ടിയ നിലയില്‍.
ഇടവ പഞ്ചായത്ത് ചന്തയിലും വര്‍ക്കല ബ്ലോക്ക് ഓഫിസിലുമാണ് മൊത്തം 11 ലക്ഷത്തിലേറെ രൂപ ചിലവാക്കി ശുചിമുറികള്‍ പണിതത്. ഒന്നുകില്‍ വെള്ളമില്ല അല്ലെങ്കില്‍ നടത്തിപ്പിന് കരാറുകാരനെ കിട്ടിയില്ല എന്നതാണ് അധികാരികളുടെ പ്രതികരണം.
ഇടവ വെണ്‍കുളം ചന്തയില്‍ മൂന്നുലക്ഷം ചെലവാക്കി നിര്‍മിച്ച രണ്ട് ശുചിമുറികള്‍ക്ക് മൂന്ന് ലക്ഷം ചെലവായെന്നാണ് കണക്ക്. ഇതേകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ശുചിമുറിക്ക് മീതെ ജലഅതോറിറ്റിയുടെ ഉയര്‍ന്ന സംഭരണിശേഷിയുള്ള ടാങ്ക് നില്‍ക്കുമ്പോഴാണ് വെള്ളമില്ലെന്ന പേരില്‍ അനിശ്ചിതമായി പൂട്ടിയിട്ടിരിക്കുന്നത്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഗേറ്റിനോട് ചേര്‍ന്നു പണിത സ്ത്രീകള്‍ക്കായുള്ള ശുചിമുറികളുടെ ഉദ്ഘാടനം കഴിഞ്ഞ ജൂണില്‍ നടത്തി.എട്ടുലക്ഷത്തോളം ചെലവാക്കിയെന്നാണ് ശിലാഫലകത്തിലെ കണക്ക്. ബ്ലോക്കില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദൂരസ്ഥലങ്ങളില്‍നിന്നും വന്നെത്തുന്ന നൂറുകണക്കിന് പേരുടെ സൗകര്യാര്‍ഥം പണിത കെട്ടിടം പ്രവര്‍ത്തിപ്പിക്കാന്‍ പക്ഷേ ആളില്ലെന്നാണ് ബ്ലോക്ക് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."