HOME
DETAILS
MAL
സൂര്യഗ്രഹണത്തെ വരവേല്‍ക്കാം
backup
December 20 2019 | 01:12 AM
സൂര്യനെ അറിയാം
പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം സൂര്യന്‍ കോടിക്കണക്കിന് നക്ഷത്രങ്ങളില്‍ കേവലമൊരു നക്ഷത്രം മാത്രമാണ്. എന്നാല്‍ നമ്മുടെ ഭൂമിയെ സംബന്ധിച്ചിടത്തോളം സൂര്യന്‍ ജീവജാലങ്ങളുടെ ഊര്‍ജ്ജ കേന്ദ്രമാണ്. പ്രപഞ്ചത്തിന്റെ കേന്ദ്രമായാണ് സൂര്യനെ കണക്കാക്കപ്പെടുന്നത്.
ഹൈഡ്രജന്‍ വാതകം സാന്ദ്രീകരിച്ച് 457കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സൂര്യന്‍ പിറന്നതെന്ന് കരുതപ്പെടുന്നു. റേഡിയോ മെട്രിക് ഡേറ്റിംഗ് ഉപയോഗിച്ച് പഴക്കമേറിയ സൗരയൂഥ പദാര്‍ഥങ്ങളില്‍ നടത്തിയ പരീക്ഷണ ങ്ങള്‍, ന്യൂക്ലിയോ കോസ്‌മോ ക്രോണോളജി, കമ്പ്യൂട്ടര്‍ മാതൃകകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്നാണ് സൂര്യന്റെ പ്രായം കണക്കാക്കിയത്.
സ്‌ഫോടനങ്ങളുടെ കേന്ദ്രം
ആയിരക്കണക്കിന് ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനങ്ങളാണ് ഓരോ ദിവസവും സൂര്യനില്‍ സംഭവിക്കുന്നത്. ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിച്ചേര്‍ന്ന് ഹീലിയമായി മാറുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന ഈ സ്‌ഫോടനങ്ങളാണ് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് പറയാം. ഒരു സെക്കന്റില്‍ നാല്‍പ്പത് ലക്ഷം ടണ്ണോളം ഹൈഡ്രജന്‍ ഹീലിയമായി മാറുന്നുണ്ടെന്നാണ് കണക്ക്. ഉന്നത താപനില കാരണം പ്ലാസ്മാവസ്ഥയിലാണ് സൂര്യനില്‍ ദ്രവ്യം സ്ഥിതി ചെയ്യുന്നത്.
സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളിലുമുള്ള ദ്രവ്യത്തിന്റെ ഏകദേശം എഴുന്നൂറ്റി നാല്‍പ്പത് ഇരട്ടിവരും സൂര്യനില്‍ മാത്രം അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ്. ഹൈഡ്രജന്‍, ഹീലിയം, കാര്‍ബണ്‍, ഓക്‌സിജന്‍, അയേണ്‍, നിയോണ്‍, മഗ്നീഷ്യം, നൈട്രജന്‍ തുടങ്ങിയ മൂലകങ്ങള്‍ സൂര്യനിലുണ്ട്. കൂടാതെ സൂര്യപ്രകാശത്തിന്റെ ഭാഗമായ ദൃശ്യ പ്രകാശം, റേഡിയോ തരംഗങ്ങള്‍, അള്‍ട്രാവയലറ്റ്, എക്‌സ്-ഗാമാ കിരണങ്ങള്‍, ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍, തുടങ്ങിയവയൊക്കെ സൂര്യന്റെ ഭാഗം തന്നെ.
സൂര്യന്റെ പാളികള്‍
സൂര്യന് നിരവധി പാളികളുണ്ട്. ഏറ്റവും അകത്തെ പാളിയാണ് കോര്‍. ഇതിനു പുറത്തായി ഫോട്ടോസ്ഫിയര്‍, പിന്നെ ക്രോമോസ്ഫിയര്‍, ഇതിനടുത്തായി കൊറോണ. ഫോട്ടോസ്ഫിയറിന് പുറത്തുള്ള കനംകുറഞ്ഞ മേഖലയായ ക്രോമോസ്ഫിയറും അതിനു പുറത്തുള്ള കൊറോണയും സൂര്യന്റെ അന്തരീക്ഷമായി കണക്കാക്കുന്നു.സൂര്യന്റെ തീക്ഷ്ണ പ്രകാശം മൂലം ഇവ സാധാരണയായി ദൃശ്യമാകാറില്ല. എന്നാല്‍ പൂര്‍ണസൂര്യഗ്രഹണ സമയത്ത് ഇവ ദൃശ്യമാകും.
ചന്ദ്രഗ്രഹണം
സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭൂമിയുടെ നിഴല്‍ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രനെ മറയ്ക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഭൂമിയുടെ നിഴലില്‍ (ഡായൃമ)ചന്ദ്രന്‍ പൂര്‍ണമായും മറയുന്നതിന്റെ ഫലമായാണ് പൂര്‍ണചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയം ചന്ദ്രനെ മങ്ങിയ തവിട്ടു നിറത്തില്‍ കാണാന്‍ സാധിക്കും.
ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ ഭാഗികമായി മറയുന്നതിന്റെ ഫലമായാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍ ചന്ദ്രനേക്കാള്‍ ഭൂമിക്ക് വലിപ്പമേറിയതിനാല്‍ വലയ രൂപത്തിലുള്ള ചന്ദ്രഗ്രഹണം അസാധ്യമാണ്. ഭൂമിയുടെ നിഴലിന്റെ നീളത്തേക്കാള്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം കുറവായിരിക്കുന്നതിനാലാണ് വലയ ചന്ദ്രഗ്രഹണം സാധ്യമാകാത്തത്.
ഗ്രഹണം കാണാം, ആഘോഷമാക്കാം
നഗ്നനേത്രങ്ങള്‍ കൊണ്ടുള്ള സൂര്യദര്‍ശനം ഗ്രഹണസമയത്തും അല്ലാത്തപ്പോഴും ഏറെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. ഗ്രഹണം നഗ്നനേത്രം കൊണ്ട് കാണാന്‍ പാടില്ല. കൂളിങ് ഗ്ലാസ് ഉപയോഗിച്ചോ കട്ടിയേറിയ ചില്ല് ഗ്ലാസ് ഉപയോഗിച്ചോ ഗ്രഹണം കാണുന്നത് അപകടമാണ്. എക്‌സറേ ഫിലിം ഉപയോഗിച്ചോ ചാണക വെള്ളത്തില്‍ കൂടിയോ സൂര്യഗ്രഹണം കാണുന്നതും പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഷേഡ് നന്നായി കൂടിയ വെല്‍ഡിംഗ് ഗ്ലാസ് ഉപയോഗിച്ച് നിരീക്ഷിക്കുന്നതും അഭികാമ്യമല്ല. സൂര്യരശ്മികളെ തടയുന്ന ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് പ്രത്യേകമായി തയാറാക്കിയ കണ്ണടവച്ച് സൂര്യഗ്രഹണം കാണുന്നതാണ് ഉചിതം. ബൈനോക്കുലറിലൂടെയോ ടെലിസ്‌കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കുന്നതും അപകടമാണ്. സൂര്യഗ്രഹണം നിരീക്ഷിക്കാവുന്ന കണ്ണടകള്‍ക്ക് നിങ്ങളുടെ പ്രദേശത്തെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ സൂര്യഗ്രഹണം
കേരളം രൂപീകൃതമായതിന് ശേഷം ഇന്നുവരെ ഒരു പൂര്‍ണസൂര്യഗ്രഹണം പോലും സംഭവിച്ചിട്ടില്ല. 1871ഡിസംബര്‍ 12ന് വടക്കന്‍ കേരളത്തില്‍ സംഭവിച്ചതാണ് അവസാനമായുണ്ടായ പൂര്‍ണസൂര്യഗ്രഹണം. 1980ഫെബ്രുവരി 16ന് കേരളത്തില്‍ 75ശതമാനം തൊട്ട് 92ശതമാനം വരെ സൂര്യന്‍ മറഞ്ഞുവെങ്കിലും അത് പൂര്‍ണസൂര്യ ഗ്രഹണമായിരുന്നില്ല. ഗവേഷകരുടെ നിരീക്ഷണ പ്രകാരം ഇനി കേരളത്തില്‍ സംഭവിക്കുന്ന പൂര്‍ണസൂര്യഗ്രഹണം 2168 ജൂലായ് 5ന് ആയിരിക്കും. അന്ന് വടക്കന്‍ കേരളത്തില്‍ ഉച്ചകഴിഞ്ഞായിരിക്കും ഈ പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുക. 2019 ഡിസംബര്‍ 26 കഴിഞ്ഞാല്‍ കേരളത്തില്‍ ദൃശ്യമാകുന്ന അടുത്ത വലയഗ്രഹണം 2031 മെയ് 21ന് ആയിരിക്കും. ഈ വലയ ഗ്രഹണം ചില ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായിരിക്കും. കേരളത്തില്‍ ദൃശ്യമാകുന്ന അടുത്ത ഭാഗിക സൂര്യ ഗ്രഹണം 2020ജൂണ്‍ 21നാണ് സംഭവിക്കുക.
സൂര്യഗ്രഹണവും
അന്ധവിശ്വാസവും
പൗരാണിക കാലം തൊട്ടേ മനുഷ്യര്‍ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി അന്ധവിശ്വാസങ്ങള്‍വച്ചു പുലര്‍ത്തിയിരുന്നു. ഗ്രഹണ സമയത്ത് സൂര്യനില്‍നിന്ന് അപകടകരമായ രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നുണ്ടെന്നും അത് ഭക്ഷണത്തേയും ജലത്തേയും വിഷമയമാക്കുമെന്നുമുള്ള അന്ധവിശ്വാസമാണ് അതിലേറ്റവും പ്രസിദ്ധം. സാധാരണയില്‍ കവിഞ്ഞ് ഗ്രഹണ സമയത്ത് സൂര്യനില്‍നിന്നും അത്തരത്തിലുള്ള പ്രത്യേക രശ്മികളൊന്നും ഉടലെടുക്കുന്നില്ല.
സൂര്യ ഗ്രഹണ സമയത്ത് ചില പ്രദേശങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും കിണര്‍ കട്ടിയുള്ള പ്രതലം കൊണ്ട് മൂടുന്നതും ഈ അന്ധവിശ്വാസത്തിന്റെ ഭാഗമായാണ്. സൂര്യനില്‍നിന്നുള്ള മാരക രശ്മികള്‍ പതിക്കുന്നതിനാല്‍ ഗ്രഹണ ദിവസം വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്നും വിഷമയമായ രശ്മികള്‍ ചര്‍മത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കാതിരിക്കാന്‍ ഗ്രഹണം കഴിഞ്ഞാലുടന്‍ നന്നായി തേച്ച് കുളിക്കണമെന്നും ചില പ്രദേശത്ത് വിശ്വാസമുണ്ട്. ഇവയൊക്കെ അന്ധവിശ്വാസം മാത്രമാണ്.
ചൈനക്കാരുടെ വിശ്വാസമനുസരിച്ച് ഡ്രാഗണ്‍ സൂര്യനെ വിഴുങ്ങുന്നതിന്റെ ഫലമായാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. പൗരാണിക ഇന്ത്യയിലെ വിശ്വാസമനുസരിച്ച് രാഹു, കേതു എന്നീ പാമ്പുകള്‍ സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം.
സൂര്യഗ്രഹണത്തെക്കുറിച്ച് പ്രാചീന കാലം തൊട്ടേ മനുഷ്യന് അറിവുണ്ടായിരുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനിടയില്‍ സൂര്യന്റെ നേരെ മുന്നില്‍ വരികയും ചന്ദ്രന്‍ സൂര്യനെ ഭാഗികമായോ പൂര്‍ണമായോ മറയ്ക്കുകയും ചെയ്യാറുണ്ട്. ഭൂമിയേക്കാള്‍ ചെറുതായതിനാല്‍ തന്നെ സൂര്യനെ മറയ്ക്കുന്നതിനിടയില്‍ ചന്ദ്രന്റെ നിഴല്‍ ഭാഗികമായിട്ടായിരിക്കും ഭൂമിയില്‍ പതിക്കുക. ഈ പ്രതിഭാസം സൂര്യഗ്രഹണം എന്നറിയപ്പെടുന്നു.
സൂര്യഗ്രഹണത്തെ പൂര്‍ണം (ീേമേഹ), വലയം (അിിൗഹമൃ), ഭാഗികം (ുമൃശേമഹ) എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്. ചന്ദ്രന്‍ പൂര്‍ണമായി സൂര്യനെ മറയ്ക്കുന്നതാണ് പൂര്‍ണസൂര്യഗ്രഹണം (ഠീമേഹ ടീഹമൃ ഋരഹശുലെ). വളരെ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണിത്.
സൂര്യകേന്ദ്രത്തില്‍നിന്നു ചന്ദ്രകേന്ദ്രത്തിലൂടെ ഒരു നേര്‍രേഖ സങ്കല്‍പ്പിക്കുകയാണെങ്കില്‍ രേഖ ഭൂമിയിലൂടെ കടന്നു പോകുന്ന പ്രദേശത്ത് മാത്രമായിരിക്കും പൂര്‍ണസൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ആറോ ഏഴോ മിനുട്ട് മാത്രമായിരിക്കും ഇത്തരം ഗ്രഹണം അനുകൂലമായ സാഹചര്യത്തില്‍ പോലും കാണാന്‍ സാധിക്കുന്നത്. സൂര്യന്റെ അറ്റം ഒഴികെയുള്ള ഭാഗം ചന്ദ്രന്‍ മറയ്ക്കുന്നതാണ് വലയ സൂര്യഗ്രഹണം (അിിൗഹമൃ ടീഹമൃ ഋരഹശുലെ).
ഈ സമയം സൂര്യനെ വലയ രൂപത്തിലായിരിക്കും കാണപ്പെടുക. ചന്ദ്രന്‍ ഭാഗികമായി സൂര്യനെ മറയ്ക്കുന്നതാണ് ഭാഗികസൂര്യഗ്രഹണം (ജമൃശേമഹ ീെഹമൃ ഋരഹശുലെ). പൂര്‍ണ ഗ്രഹണം നടക്കുന്ന പ്രദേശത്തിനടുത്തായി പലപ്പോഴും ഭാഗികസൂര്യഗ്രഹണം സംഭവിക്കാറുണ്ട്. ചില ഗ്രഹണം ഒരിടത്ത് പൂര്‍ണമായ രീതിയില്‍ ദൃശ്യമാകുമ്പോള്‍ മറ്റൊരിടത്ത് വലയ സൂര്യഗ്രഹണമായി അനുഭവപ്പെടാറുണ്ട്. ഇത്തരം ഗ്രഹണങ്ങള്‍ സങ്കരസൂര്യഗ്രഹണം (വ്യയൃശറ ടീഹമൃ ഋരഹശുലെ) എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഗ്രഹണങ്ങളാണ് സംഭവിക്കാറുള്ളത്. എന്നാല്‍ അഞ്ച് സൂര്യഗ്രഹണങ്ങളുണ്ടായ വര്‍ഷവും ചരിത്രത്തിലുണ്ട്. 1935ലാണ് ഇങ്ങനെ അഞ്ച് സൂര്യഗ്രഹണങ്ങള്‍ ഉണ്ടായത്. ഇതില്‍ നാലും ഭാഗിക ഗ്രഹണങ്ങളും അഞ്ചാമത്തേത് വലയ സൂര്യഗ്രഹണവും ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."