HOME
DETAILS

കരമനയാര്‍ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പദ്ധതി പാതിവഴിയില്‍

  
backup
December 13 2018 | 03:12 AM

%e0%b4%95%e0%b4%b0%e0%b4%ae%e0%b4%a8%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83

കോവളം: തിരുവല്ലം പരശുരാമക്ഷേത്രത്തിനെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി ഉയര്‍ത്താനും കരമനയാറിന് പുതുജീവനേകാനും ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പദ്ധതി പാതി വഴിയില്‍.
ഇതോടെ തലസ്ഥാന നഗരിയുടെ ടൂറിസം വികസനത്തിന് കൂടുതല്‍ കരുത്താകുമായിരുന്ന പദ്ധതിയെകുറിച്ചുള്ള പ്രതീക്ഷക്കാണ് മങ്ങലേല്‍ക്കുന്നത്.
ഒ. രാജഗോപാല്‍ എം.എല്‍.എ മുന്‍ കൈ എടുത്താണ് ഇത്തരം ഒരു പദ്ധതിയെ കുറിച്ചുള്ള ആലോചന തുടങ്ങിയത്. തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍വച്ച് ആറുമാസം മുന്‍പ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തതാണ്.
തിരുവല്ലം ക്ഷേത്രവും കരമനയാറും ചേര്‍ത്തുള്ള 300 കോടിയുടെ വന്‍ പദ്ധതിയാണ് ആദ്യം കേന്ദ്രത്തിന് സമര്‍പ്പിച്ചതെങ്കിലും തുക കൂടുതലായതിനാല്‍ നൂറുകോടി രൂപയുടെ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാണ് കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തിയത്.
കരമന പാലം മുതല്‍ തിരുവല്ലം പാലം വരെ പതിന്നാല് കിലോമീറ്റര്‍ ദൂരം നദിയെയും നദീ തടത്തെയും ബന്ധിപ്പിച്ചുള്ള പദ്ധതിയാണിത്.
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രവുമായി ബന്ധമുള്ള പരശുരാമ ക്ഷേത്രങ്ങളിലൊന്നായ തിരുവല്ലം ക്ഷേത്രത്തില്‍ ഗുജറാത്തിലെ സബര്‍മതി മാതൃകയിലുള്ള മാറ്റങ്ങള്‍ക്കാണ് പദ്ധതി ലക്ഷ്യം വച്ചത്. ലോക വിനോദസഞ്ചാരഭൂപടത്തില്‍ ഇടം പിടിച്ച കോവളത്തിന് സമീപത്തായതിനാല്‍ കോവളത്തെത്തുന്ന വിനോദസഞ്ചാരികളെ തിരുവല്ലത്തേക്കും കരമന നദീതീരത്തേക്കും ആകര്‍ഷിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു.
പരിസ്ഥിതിസൗഹൃദമായ ഈ വിനോദസഞ്ചാര പദ്ധതി നടപ്പിലായാല്‍ തലസ്ഥാന നഗരത്തിന് വിനോദസഞ്ചാര മേഖലയില്‍ അത് വീണ്ടും കരുത്തുപകരുമായിരുന്നു.
നദിയുടെ സ്വാഭാവിക പരിസ്ഥിതിഘടനക്ക് കോട്ടം തട്ടാതെയും ജലമലിനീകരണമില്ലാതെയുമുള്ള പദ്ധതിയില്‍ നദിയുടെ ജൈവവ്യവസ്ഥയെ ബാധിക്കാത്ത തരത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
സാങ്കേതിക തികവുകൊണ്ടും സൗന്ദര്യാത്മകത കൊണ്ടും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പദ്ധതിയുടെ രൂപഘടന . നദീതീരം വളരെ പരിമിതമായി ഉപയോഗിച്ചും പാരിസ്ഥിതിക വിഭവങ്ങള്‍ ആവശ്യത്തിന് മാത്രം പ്രയോജനപ്പെടുത്തിയും നടപ്പിലാക്കാനായിരുന്നു തീരുമാനം.
ഇരുകരകളിലും വിനോദത്തിനും പൊതുപരിപാടികള്‍ക്കുമായി അഞ്ഞൂറുപേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള ഓപ്പണ്‍ സ്റ്റേജ് മാതൃകയില്‍ ആംഫി തിയേറ്റര്‍.
പാലങ്ങള്‍ക്ക് അരികിലെ വഴികളില്‍ കിയോസ്‌ക്കുകള്‍, നാട്ടുകാര്‍ക്ക് യോഗയ്ക്കും പ്രഭാതസവാരിക്കും വ്യായാമത്തിനുമുള്ള സൗകര്യം. നദീതീരത്ത് മരങ്ങളും പച്ചപ്പുല്ലും വച്ച് പിടിപ്പിച്ച് പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കുമുള്ള ആവാസവ്യവസ്ഥ ക്രമീകരണം തുടങ്ങിയവ അടങ്ങിയതായിരുന്നു പദ്ധതി.
കരമന നദി പരിസ്ഥിതിസൗഹൃദ പദ്ധതിയില്‍. കൃഷി, കരകൗശല ഉല്‍പന്നങ്ങളുടെ വില്‍പ്പന,പ്രദര്‍ശനം വിനോദ പരിപാടികള്‍ എന്നിവക്ക് നിശ്ചിത തുക ഈടാക്കി സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള കാര്യങ്ങളും ഉണ്ടായിരുന്നു.
വിവിധ ഇനത്തിലുള്ള മുളകള്‍, കാട്ടുപൂക്കള്‍, നാട്ടുപൂക്കള്‍ തുടങ്ങിയവ നട്ടുപിടിപ്പിച്ചുള്ള ബയോ പാര്‍ക്കിലൂടെ കാടിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. പ്രഖ്യാപനം നടന്ന് ആറു മാസമായിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കക്ക് കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago