HOME
DETAILS
MAL
സേലത്ത് നിന്ന് ചെന്നൈയിലേക്ക് വന്ന ട്രെയിനില്‍ വന്‍ കൊള്ള
backup
August 09 2016 | 10:08 AM
ചെന്നൈ: സേലത്ത് നിന്നും ചെന്നൈയിലേക്ക് ട്രെയിനില്‍ കൊണ്ടുവന്ന പണം കവര്‍ന്നു. റിസര്‍വ് ബാങ്ക് ശേഖരിച്ച പഴയ നോട്ടുകളുമായി പോയ ട്രെയിനിലാണ് കവര്‍ച്ച നടന്നത്.
ട്രെയിനിന്റെ ബോഗിക്ക് മുകളിലില്‍ ദ്വാരമിട്ടാണ് പണം കവര്‍ന്നത്. എത്ര കോടി രൂപ നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ചെന്നൈയിലെ വിവിധ ബാങ്കുകളിലേക്ക് കൊണ്ടുവന്ന പണമാണ് കൊള്ളയടിച്ചത്. ചെന്നൈ സെന്‍ട്രലില്‍ എത്തിയപ്പോഴാണ് കൊള്ളയടിക്കപ്പെട്ട വിവരം വ്യക്തമായത്. 23 ടണ്‍ പഴയ നോട്ടുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് പൊലിസ് പറഞ്ഞു. 228 പെട്ടികളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."