ഏജന്‍സികളുടെ അനാസ്ഥ: ഗ്യാസ് സബ്‌സിഡി ലഭിക്കുന്നില്ലെന്ന് ആക്ഷേപം
ചാവക്കാട്: ഗ്യാസ് ഏജന്‍സികളുടെ അനാസ്ഥമൂലം പാചകവാതക ഗ്യാസ് സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. അക്കൗണ്ട് ബാങ്കുമായി ലിങ്കുചെയ്യുന്നതിന് ഗ്യാസ് ഏജന്‍സികളില്‍ ആധാര്‍ കാര്‍ഡിന്റെയും പാസ്ബുക്കിന്റെയും കോപ്പികള്‍ നല്കിയവര്‍ക്കാണ് ഇപ്പോള്‍ സബ്‌സിഡി ലഭിക്കാത്തത്.
ഏജന്‍സികള്‍ക്ക് ഉപഭോക്താവ് കൊടുത്ത രേഖകള്‍ ബാങ്കുകളില്‍ എത്തിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
ബാങ്കുമായി ലിങ്കുചെയ്യാത്ത ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഗ്യാസ് ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ബാങ്കില്‍ അധാര്‍ കാര്‍ഡിന്റെ കോപ്പി നല്‍കി ലിങ്ക് ചെയ്യണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ഫോണിലേക്കു സബ്‌സിഡി ലഭിച്ചെന്ന വിവരം മെസേജായി എത്തുന്നുണ്ട്. എന്നാല്‍ മെസേജ് എത്തുന്ന വിവരം ഏജന്‍സികള്‍ ഉപഭോക്താക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. തൊഴിലാളികളും സാധാരണക്കാരുമുള്‍പ്പെടെ സബ്‌സിഡി ലഭിക്കാത്തവര്‍ നിരവധിയാണ് നൂറുകണക്കിന് രൂപയാണ് ഇത്തരത്തില്‍ ഉപഭോക്താവിന് നഷ്ട്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."