HOME
DETAILS
MAL
കേന്ദ്രസര്‍ക്കാറിനും സുപ്രിം കോടതിക്കുമെതിരേ കെമാല്‍ പാഷ: അമിത് ഷായ്ക്കും മോദിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രം, ബില്‍ ഉണ്ടാക്കുന്നത് ഭരണഘടന വായിച്ചു മനസിലാക്കാന്‍ ബോധമില്ലാത്തവര്
backup
December 20 2019 | 03:12 AM
കൊച്ചി: രാജ്യം കത്തുമ്പോള്‍ സുപ്രീം കോടതി കയ്യുംകെട്ടി നോക്കി നില്ക്കുകയാണെന്നു ജസ്റ്റിസ് ബി കെമാല്‍ പാഷ. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ (എന്‍.ആര്.സി) 'ജനിച്ച നാട്ടില്‍ അന്യരോ?' എന്ന പേരില്‍ നെട്ടൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രിം കോടതിയില്‍ വിശ്വാസമില്ലാതായി. ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കും മോദിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ഭരണഘടന വായിച്ചു മനസിലാക്കാന്‍ പോലും ബോധമില്ലാത്തവരാണു ബില്‍ ഉണ്ടാക്കുന്നത്. ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."