പഞ്ചായത്ത് ഓഫിസ് ഉപരോധം: പൊലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ്
നാദാപുരം: സ്വകാര്യ വ്യക്തി തോട്ടില്‍ മാലിന്യം ഒഴുക്കിയ സംഭവത്തിലെ പൊലിസ് നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി യു.ഡി. എഫ് രംഗത്ത്. ഇന്നലെ കല്ലാച്ചിയില്‍ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗത്തില്‍ പൊലിസിന്റെ കൃത്യവിലോപത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച നടത്തിയ പഞ്ചായത്ത് ഓഫിസ് സമരത്തെ തുടര്‍ന്ന് ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്ഥാപനം അടഞ്ഞുകിടക്കുന്ന രൂപത്തില്‍ സമരം നടത്തുന്നതിനെതിരേ രേഖാമൂലം പരാതി നല്‍കിയിട്ടും പൊലിസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നാണ് ആക്ഷേപം. കൂടാതെ സമരക്കാര്‍ ഓഫിസിനുള്ളില്‍ ചാണകം ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുകയും അലങ്കോലമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ പരാതിപ്പെട്ടിട്ടും പൊലിസ് ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. നാദാപുരം പൊലിസ് നീതിനിര്‍വഹണത്തിന് പകരം ഭരണകൂടത്തിന്റെ ചട്ടുകമായി മാറുന്നുവെന്നാണ് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ രണ്ടാം ദിവസം സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സ്റ്റേഷനുള്ളില്‍ വച്ച് കൈയേറ്റം ചെയ്തത് പൊലിസിന് നാണക്കേടായി. ഇതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കേണ്ടി വന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എം.പി സൂപ്പി അധ്യക്ഷനായി. പ്രസിഡന്റ് എം.കെ സഫീറ, സി.വി കുഞ്ഞികൃഷ്ണന്, ബംഗ്ലത്ത് മുഹമ്മദ്, കെ.എം രഘുനാഥ്, എ. സജീവന്, സി.കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."