കൂവേരി വില്ലേജ് ഓഫിസ് ചോര്‍ന്നൊലിക്കുന്നു: പ്ലാസ്റ്റിക് ഷീറ്റ് കെട്ടി പ്രതിഷേധം
ആലക്കോട്: ചോര്‍ന്നൊലിക്കുന്ന വില്ലേജ് ഓഫിസിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി യൂത്ത് ലീഗ് സമരം. ചപ്പാരപ്പടവിലെ കൂവേരി വില്ലേജ് ഓഫിസിലാണ് വ്യത്യസ്ത സമരം നടന്നത്. 35 വര്‍ഷം പഴക്കമുള്ള കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുറികളില്‍ വെള്ളം കെട്ടിനില്ക്കാന് തുടങ്ങിയതോടെ രേഖകള്‍ പലതും ചിതലെടുക്കാന്‍ തുടങ്ങി. ഓഫിസില്‍ നിന്നുതിരിയാന്‍ സൗകര്യമില്ല. മേല്‍ക്കൂരയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍ വളരാനും തുടങ്ങി. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ചപ്പാരപ്പടവ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി രംഗത്തെത്തിയത്. വെള്ളം കെട്ടിക്കിടന്ന മേല്‍ക്കൂര വൃത്തിയാക്കുകയും കൂറ്റന്‍ പ്ലാസ്റ്റിക് വലിച്ചു കെട്ടുകയും ചെയ്തു. സമരം ഒ.പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ ഉനൈസ് എരുവാട്ടി അധ്യക്ഷനായി. അലി മംഗര, മുനീറ പാറോല്‍, ജംഷീര്‍ ആലക്കാട്, ഒ.സി ഹംസ, അഷറഫ് മടക്കാട്, പി.സി ഉവൈസ്, എം.വി ആഷിഫ്, ടി.വി മൈമൂനത്ത്, പി. നസീറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."