HOME
DETAILS
MAL
ഭിന്നലിംഗക്കാര്‍ക്ക് പത്താംതരം തുല്യതാ രജിസ്ട്രേഷന്
backup
August 04 2017 | 19:08 PM
കണ്ണൂര്‍: സാക്ഷരതാ മിഷന് ഭിന്നലിംഗ വിഭാഗത്തിലുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ രജിസ്ട്രേഷന് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പഠിതാവായ സന്ധ്യയ്ക്ക് ഫോറം നല്കി രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. കെ.പി ജയപാലന് അധ്യക്ഷനായി. ഷാജു ജോണ്‍, എം. മുഹമ്മദ് ബഷീര്‍, ഡോ. ജി. കുമാരന് നായര്‍ സംസാരിച്ചു. ട്രാന്‍സ്ജെന്‍ഡേഴ്സിന് രജിസ്ട്രേഷന് സൗജന്യമാണ്. 15 പേരില്‍ കൂടുതലുണ്ടെങ്കില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേകം ക്ലാസുകള്‍ ആരംഭിക്കും. 20 വരെയാണ് രജിസ്ട്രേഷനുള്ള സമയം. ഫോണ്‍: 0497 2707699.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."