ഭരണഘടനയുടെ മൂല്യം സമൂഹത്തെ ബോധ്യപ്പെടുത്തണം: ഡോ. പി.എസ് ശ്രീകല
കോഴിക്കോട്: ജനാധിപത്യപരമായ പുരോഗമന വഴിത്താരകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന കാലത്താണ് നാമുള്ളതെന്നും സമൂഹത്തിനു ഭരണഘടനയുടെ മൂല്യം മനസിലാക്കിക്കൊടുക്കാന്‍ സാധിക്കണമെന്നും സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഡോ. പി.എസ് ശ്രീകല. സാക്ഷരതാ മിഷന്‍ ജനകീയ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാക്ഷരതാ പ്രേരക്മാരുടെ യോഗം ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കാത്തവളാണെന്ന് പറയുന്ന വരേണ്യചിന്താഗതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. മികവു പുലര്‍ത്തിയ സാക്ഷരതാ പ്രേരക്മാരായ കോഴിക്കോട് മേഖലയിലെ പി.പി സാബിറ, ടി.കെ വനജ, പ്രസന്നകുമാരി, സുജന്ത, മലപ്പുറത്തു നിന്നുള്ള ജലജാ മണി, ഷീജ, സന്തോഷ്‌കുമാര്‍, പാലക്കാട്ടു നിന്നുള്ള എന്‍. ജയപ്രകാശന്‍, വി. രാധാമണി, പി. സിന്‍വി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാഡ്ജ് അണിയിച്ച് അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."