കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 10 മുതല്‍ 13 വരെ
കോഴിക്കോട്: നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട്ട് നടക്കും. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ രണ്ടു ലക്ഷത്തിലധികം പേരെയാണ് വേദിയില്‍ പ്രതീക്ഷിക്കുന്നത്. മാപ്പിളപ്പാട്ടുകളും ക്ലാസിക് നാടന്‍ നൃത്തരൂപങ്ങളുമെല്ലാം ആസ്വദിച്ച് കോഴിക്കോട് ബീച്ചിലെ സായാഹ്നങ്ങള്‍ ചെലവഴിക്കുക എന്നതിനൊപ്പം തന്നെ കെ.എല്‍.എഫില്‍ പങ്കെടുക്കാനെത്തുന്ന മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും വിദേശ ഭാഷകളിലെയും എഴുത്തുകാരെയും ചലച്ചിത്രതാരങ്ങളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പരിചയപ്പെടാനുള്ള അവസരമാകുമിത്.
ഏഷ്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ വന്‍കരകളില്‍ നിന്ന് നിരവധി എഴുത്തുകാര്‍ എത്തും. രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ഹര്‍ഷ് മന്ദര്‍, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, രാകേഷ് ശര്‍മ, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, ജീത് തയ്യില്‍, പി. സായ്‌നാഥ്, മിക്കി ദേശായ്, അനിതാ നായര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്. പിള്ള, തുടങ്ങി നിരവധി ഇന്ത്യന്‍ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും വേദിയെ ധന്യമാക്കും. സാഹിത്യോത്സവത്തോടനുബന്ധിച്ച് ബീനാ പോളിന്റെ നേതൃത്വത്തില്‍ ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."