വയനാട്ടില്‍ സമസ്തയുടെ പടുകൂറ്റന്‍ പ്രതിഷേധ റാലി
കല്‍പ്പറ്റ: രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുന്ന സിറ്റിസണ്‍ അമന്‍മെന്റ് ആക്റ്റ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ദേശവ്യാപകമായി നടക്കുന്ന പൗരത്വ സംരക്ഷണ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ സമസ്ത കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ബഹുജന റാലി ഭരണകൂടത്തിന് താക്കീതായി.
[playlist type="video" ids="801408,801409"]
ജില്ലയിലെ മുന്നൂറോളം മഹല്ലുകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ ബഹുജന റാലി വൈകുന്നേരം നാലിന് നോര്‍ത്ത് കല്‍പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്തു നിന്നുമാണ് ആരംഭിച്ചത്. പിണങ്ങോട് അബൂബക്കര്‍,എസ് മുഹമ്മദ് ദാരിമി,എം ഹസ്സന്‍ മുസ്‌ലിയാര്‍, ഇബ്രാഹീം ഫൈസി വാ ളാട്,പോള ഇബ്രാഹീം ദാരിമി, പി സി ഇബ്രാഹീം ഹാജി,ഇബ്രാഹീം ഫൈസി പേരാല്‍, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, അഷ്‌റഫ് ഫൈസി പനമരം, ഇബ്രാഹീം മാസ്റ്റര്‍ കൂളി വയല്‍, എം മുഹമ്മദ് ബഷീര്‍, സി മൊയ്തീന്‍ കുട്ടി, കെ മുഹമ്മദ് കുട്ടി ഹസനി, മൊയ്തീന്‍ കുട്ടി യമാനി, അയ്യൂബ് മാസ്റ്റര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."