HOME
DETAILS
MAL
മോണിറ്ററിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കണം
backup
August 04 2017 | 20:08 PM
മാഹി: മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആശുപത്രി മോണിറ്ററിങ് കമ്മിറ്റി ഉടന്‍ പുന:സംഘടിപ്പിക്കണമെന്ന് ജനശബ്ദം മാഹി പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പനി പടര്‍ന്ന് പിടിക്കുകയും തെരുവുനായ ശല്യം രൂക്ഷമാവുകയും ചെയ്യുമ്പോള്‍ രോഗികള്‍ക്കുള്ള സേവനം കാര്യക്ഷമമാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചാലക്കര പുരുഷു അധ്യക്ഷനായി. ടി.എം സുധാകരന്, ഇ.കെ റഫീഖ്, വി.എം അശോകന്, കെ. ഇന്ദിര, കെ. ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."