ജനാധിപത്യം പുറംതള്ളലല്ല; ഉള്‍ക്കൊള്ളലാണ്; സംവാദ സദസ്സ് നാളെ
കോഴിക്കോട്: ജനാധിപത്യം പുറംതള്ളലല്ല; ഉള്‍ക്കൊള്ളലാണ് എന്ന പ്രമേയത്തില്‍ നാളെ ശനിയാഴ്ച ടൗണ്‍ഹാളില്‍ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു. ഉത്തരകാലം വെബ് മാഗസിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ടൗണ്‍ഹാളില്‍ രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പരിപാടി നടക്കുക. അക്കാദമിക് തലത്തില്‍ അറിയപ്പെടുന്ന ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രഭാഷകരും പരിപാടിയില്‍ സംബന്ധിക്കും.
'ജനാധിപത്യത്തിന്റെ മറുവിചാരം' എന്ന വിഷയത്തില്‍ ഗ്രന്ഥകാരനും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല പ്രൊഫസറുമായ എം.ടി അന്‍സാരിയും 'പുതു രാഷ്ട്രീയ/ സാമൂഹിക പ്രാസ്ഥാനങ്ങളും ജനാധിപത്യത്തിന്റെ പ്രശ്‌നങ്ങളും: കേരളീയ സാഹചര്യം' വിഷയത്തില്‍ ആക്ടിവിസ്റ്റ് കെ.കെ ബാബുരാജും 'സ്ത്രീവാദം, കീഴാള രാഷ്ട്രീയം, ജനാധിപത്യം' എന്ന വിഷയത്തെ മുന്‍നിര്‍ത്തി ഇഫ്‌ലുവിലെ അധ്യാപിക ബി.എസ് ഷെറിനും സംസാരിക്കും.
'മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടും ജനാധിപത്യവും ഇന്ത്യന്‍ സാഹചര്യത്തില്‍' എന്ന വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കെ.കെ കൊച്ചും 'ഇസ്ലാമിക രാഷ്ട്രീയവും ജനാധിപത്യവും ഇന്ത്യന്‍ സാഹചര്യത്തില്‍' വിഷയത്തില്‍ ജോഹനസ് ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറര്‍ ഫെല്ലോ കെ. അഷ്‌റഫും സംസാരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി എഴുത്തുകാരും ചിന്തകരും ആക്റ്റിവിസ്റ്റുകളും പ്രഭാഷകരും പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."