HOME
DETAILS
MAL
റേഷന്‍ ലൈസന്‍സി; അപേക്ഷിക്കാം
backup
August 09 2016 | 18:08 PM
മാനന്തവാടി: മുന്‍സിപ്പാലിറ്റി 14ാം ഡിവിഷന് മുട്ടങ്കരയില്‍ പുതിയതായി അനുവദിച്ച റേഷന്‍ കടയ്ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
വനിതകള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ഗവണ്മെന്റ് നിര്‍ദ്ദേശിച്ച മാതൃകയിലുള്ള നിശ്ചിത ഫോറത്തില്‍ അപേക്ഷകള്‍ സെപ്റ്റംര് 26ന് മുന്‍പ് ജില്ലാ സപ്ലൈ ഓഫിസില്‍ ലഭ്യമാക്കണം.
അപേക്ഷ അടക്കം ചെയ്ത കവറിന്റെ മുകള്‍ ഭാഗത്ത് ഓഗസ്റ്റ് 6 തിയ്യതിയിലെ സി.എസ്.5- 99511 നമ്പര്‍ പരസ്യ പ്രകാരം മാനന്തവാടി താലൂക്കില്‍ മാനന്തവാടി പഞ്ചായത്തില്‍ (മാനന്തവാടി മുന്‍സിപ്പാലിറ്റി 14-ാം ഡിവിഷന്) മുട്ടങ്കര എന്ന സ്ഥലത്ത് പുതിയതായി അനുവദിച്ച റേഷന്‍ കട നടത്തുന്നതിനുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതണം. വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202273.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."