കാളിന്ദിയായി പടന്നത്തോട്: പ്രദേശവാസികള്‍ മലേറിയ ഭീഷണിയില്‍
കണ്ണൂര്‍: പടന്നതോടില്‍ വെള്ളം കയറുമ്പോള്‍ പ്രദേശവാസികളില്‍ ആശങ്കയും ഉയരുകയാണ്. കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ മാലിന്യവും ഒഴുകിയെത്തുന്നതിനെത്തുടര്‍ന്നാണ് പടന്നത്തോട് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഇടക്കിടെ പെയ്യുന്ന കനത്തമഴയില്‍ തോട് നിറഞ്ഞ നിലയിലാണ്. കനത്ത മഴ പെയ്താല്‍ ഉടന്‍ മലിനജലം വീടിനുള്ളിലേക്ക് ഇരച്ചുകയറും. ഇതുകാരണം ഇവിടത്തെ ജനങ്ങള്‍ മലേറിയയുടെയും ഡെങ്കിപ്പനിയുടെയും ഭീഷണിയിലാണ്. പടന്നപ്പാലം മേഖലയിലെ കുടുംബങ്ങളുടെ ദുരിതത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് മലിനജലം ഒഴുകുന്ന കൈത്തോടിന് സ്ലാബ് പണിതതല്ലാതെ കാര്യമായ പരിഹാരം ഉണ്ടായിട്ടില്ല. മഴക്കാലത്ത് തോട് നിറഞ്ഞാല്‍ ഗതാഗതം തടസപ്പെടുകയും ഇരുഭാഗത്തുമുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്യും. തോടിന്റെ കരയിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകാറുണ്ടെങ്കിലും ഇവിടെ പാര്‍ശ്വഭിത്തിപോലും പണിതിട്ടില്ല. മാലിന്യം കലരുന്നതിനാല്‍ ഈ പ്രദേശത്തെ വെള്ളത്തിനു കറുത്ത നിറമാണ്. വീടുകളിലെ കിണറും മലിനമാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങളും പ്രദേശവാസികള്‍ക്കിടയിലുണ്ട്. തങ്ങളുടെ ദുരിതം ആരു പരിഹരിക്കുമെന്ന ചോദ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."