തിരൂരങ്ങാടിയില്‍ റോഡുകളുടെ നവീകരണത്തിന് 1.30 കോടി അനുവദിച്ചു
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 1.30 കോടി രൂപ അനുവദിച്ചതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്.
നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചെറുമുക്ക്-പാലാറമ്പ് റോഡ് എട്ട് ലക്ഷം, പരപ്പനങ്ങാടി നഗരസഭയിലെ ടൗണ്‍ ജി.എം.എല്‍.പി സ്‌കൂള്‍ റോഡ് -മൂന്നര ലക്ഷം, പരപ്പനങ്ങാടി മാതൃകാ അങ്കണവാടി കെട്ടിട നിര്‍മാണം -അഞ്ച് ലക്ഷം, പരപ്പനങ്ങാടി സ്റ്റേഡിയം-പനയത്തുകാട് ലിങ്ക് പാത്ത് വേ-അഞ്ച് ലക്ഷം, തിരൂരങ്ങാടി പത്തായക്കുണ്ട് റോഡ്-മൂന്ന് ലക്ഷം, നന്നമ്പ്ര പന്നിക്കുളം-പയ്യോളി അങ്കണവാടി റോഡ് കോണ്‍ക്രീറ്റ്- അഞ്ച് ലക്ഷം, കാച്ചടി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ റോഡ് -നാല് ലക്ഷം, ചുള്ളിപ്പാറ -കൊടക്കല്ല് റോഡ് ഡ്രൈനേജ് നിര്‍മാണം-മൂന്ന് ലക്ഷം, ജി.എല്‍.പി സ്‌കൂള്‍ അങ്ങാടി റോഡ് നാല് ലക്ഷം, പുത്തരിക്കല്‍ പള്ളിത്താഴം റോഡ് -നാല് ലക്ഷം, പൂഴിംകുന്നത്ത് ലോക്കല്‍ റോഡ്-നാല് ലക്ഷം, പുറ്റാട്ട്തറ അങ്കണവാടി പാത്ത് വേ-നാല് ലക്ഷം, ദേവര്‍കുളം കൈനിക്കര റോഡ്-നാല് ലക്ഷം, കാരയില്‍ താപ്പി റോഡ്-നാല് ലക്ഷം, പിലാക്കല്‍ റോഡ്-നാല് ലക്ഷം, വടക്കേകാട് റോഡ്-നാല് ലക്ഷം, അമ്പലപ്പടി ചാത്തങ്ങാട് റോഡ്-നാല് ലക്ഷം, ഉളുന്താര്‍ എച്ചിക്കുപ്പ റോഡ് -നാല് ലക്ഷം, കുണ്ടൂര്‍ നടുവീട്ടില്‍ സ്‌കൂള്‍ പാചകപ്പുര നിര്‍മാണം-നാല് ലക്ഷം, ചെറുമുക്ക് കൊട്ടേരിത്താഴം റോഡ്- മൂന്ന് ലക്ഷം, മൊയ്തീന്‍ സ്മാരക പാവിട്ടചിറ റോഡ്- നാല് ലക്ഷം, തെന്നല തിരുത്തി കോറാലാന്‍ഡ് റോഡ് കോണ്‍ക്രീറ്റ്- നാല് ലക്ഷം, വാരിയത്ത് പാറ കാങ്കുളംപള്ളി റോഡ് കോണ്‍ക്രീറ്റ് നാല് ലക്ഷം, നേര്‍ച്ചപ്പാറ എലാന്തിക്കുണ്ട് റോഡ്- മൂന്ന് ലക്ഷം, പരപ്പില്‍ തോക്കയില്‍ റോഡ് കോണ്‍ക്രീറ്റ്- നാല് ലക്ഷം, ഒറ്റത്തെങ്ങ് ത്രീസ്റ്റാര്‍ റോഡ് കോണ്‍ക്രീറ്റ്- നാല് ലക്ഷം, കാംബ്രത്ത് ചെമ്മഞ്ചേരി റോഡ് കോണ്‍ക്രീറ്റ്-നാല് ലക്ഷം, അരീക്കല്‍ പന്തക്കന്‍ മദ്‌റസ റോഡ് കോണ്‍ക്രീറ്റ്- നാല് ലക്ഷം, പറമ്പില്‍പീടിക പണിക്കര്‍പടി എന്‍.എസ്.എസ് റോഡ് -നാല് ലക്ഷം, കറുത്താല്‍ അങ്കണവാടി റോഡ്- നാല് ലക്ഷം, തയ്യില്‍ കോളണി റോഡ്- മൂന്ന് ലക്ഷം, വരിക്കോടന്‍ പാത്ത് വേ-മൂന്ന് ലക്ഷം, എ.എം.എല്‍.പി സ്‌കൂള്‍ ഓട്ടുപാറപ്പുറം കംപ്യുട്ടര്‍വല്‍ക്കരണം-ഒരു ലക്ഷം രൂപ എന്നി പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്.
ഒരോ പ്രദേശത്തിന്റെ ആവശ്യകത മനസിലാക്കുന്നതിന് നേരത്തെ നടത്തിയ വികസന സെമിനാറിലെ നിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിനിധികളുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് ഓരോ പദ്ധതിക്കും തുക വകയിരുത്തിയിട്ടുള്ളതെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."