മലയ്ക്കുതാഴെയില് മൂവരും പുതുമുഖം
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തോടു തൊട്ടുകിടക്കുന്ന 26ാം വാര്‍ഡായ മലയ്ക്കുതാഴെയില് മല്‍സരിക്കുന്ന മൂന്നു മുന്നണി സ്ഥാനാര്‍ഥികളും ആദ്യമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കുന്നവര്. ഇടതുമുന്നണി വിജയിച്ച വാര്‍ഡാണിത്. വാര്‍ഡ് വിഭജനത്തില്‍ ഘടനയ്ക്കു വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നത് ഇത്തവണ രണ്ടു മുന്നണികള്‍ക്കും പ്രതീക്ഷ നല്കുന്നു. സി.പി.എമ്മിലെ എം. ഗംഗാധരനും ആര്.എസ്.പിയിലെ കെ. മോഹനനുമാണ് ഏറ്റുമുട്ടുന്നത്. മട്ടന്നൂര്‍ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ടോഡി വര്‍ക്കേഴ്സ് സഹകരണസംഘം ജീവനക്കാരനാണ് എം. ഗംഗാധരന്. ആര്.എസ്.പി മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയാണു മോഹനന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ അനിതാ വേണു 271 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണു വിജയിച്ചത്. ഇത്തവണ വാര്‍ഡ് വിഭജനം വഴി വോട്ടര്‍മാരുടെ എണ്ണം 1207 ആയി വര്‍ധിച്ചിട്ടുണ്ട്. വേണ്ടത്ര വികസനം ചെന്നെത്താത്തതു യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ വാര്‍ഡില്‍ നടത്തിയതായി എല്‍.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു. ബി.ജെ.പി ആദ്യമായാണു വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ബി.ജെ.പിയിലെ വി. പ്രബീഷും മല്‍സരത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."