പൗരത്വ ഭേദഗതി നിയമം വിവേചനപരം, വിദ്യാര്‍ഥികളെ ക്രൂരമായി അടിച്ചമര്‍ത്തുന്നു : സോണിയ
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമം വിവേചന പരമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. നിയമത്തിനെതിരെ വിദ്യാര്‍ത്ഥികളടക്കം നടത്തുന്ന സമരങ്ങള്‍ സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നും പൗരത്വ നിയമത്തിന് മുന്നോടിയായി നടപ്പിലാക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ പാവങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.രാജ്യത്ത് എന്‍.ആര്‍.സി നടപ്പിലാക്കുകയാണെങ്കില്‍ നോട്ട് നിരോധനത്തിന്റെ സമയത്തുണ്ടായിരുത് പോലെ പൗരത്വം തെളിയിക്കാന്‍ പാവപ്പെട്ട ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരും. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ ന്യായമാണെന്നും ജനാധിപത്യ സംവിധാത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളെ ക്രിയാത്മകമായി ഉള്‍കൊള്ളേണ്ട സര്‍ക്കാര്‍ പൗരന്‍മാരെ വിഭജിക്കുന്ന നടപടികളുമായാണ് മുന്നോട്ട'് പോയി കൊണ്ടിരിക്കുതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."