മാലിന്യം തള്ളാനെത്തിയ വാഹനത്തെ പിന്തുടര്ന്നു; നാട്ടുകാര്‍ക്ക് നേരെ ആക്രമണം
പെരുവള്ളൂര്‍: മാലിന്യം തള്ളാനെത്തിയ വാഹനത്തെ പിന്തുടര്ന്നു പോയ നാട്ടുകാര്‍ക്ക് നേരെ മാലിന്യം തള്ളാനെത്തിയ സംഘത്തിന്റെ ആക്രമണം. പെരുവള്ളൂര്‍-മൂന്നിയൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിപ്രദേശമായ കുമ്മന്‍ തൊടു പാലത്തിന് സമീപം മാലിന്യം തള്ളുന്നത് പതിവായതോടെ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ യുവാക്കള്‍ പ്രദേശത്ത് കാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കാമറ പരിശോധിച്ചെങ്കിലും ഇരുട്ടില്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് യുവാക്കള്‍ രാത്രിയില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പാലത്തിന് സമീപം മിനി ലോറിയിലെത്തിയ മാലിന്യം റോഡരികില്‍ തള്ളാനുള്ള ശ്രമം നടത്തുന്നത് നാട്ടുകാരനായ റസാഖ് എന്ന യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇയാള്‍ വാഹനത്തിന് സമീത്തേക്കെത്തുമ്പോഴേക്കും വാഹനം കടന്നു കളയുകയുമായിരുന്നു.
വാഹനത്തെ ബൈക്കില്‍ പിന്തുടരാന് ശ്രമിച്ച റസാഖിനെ ലോറിക്കകമ്പടിയായി എത്തിയിരുന്ന കാര്‍ കാക്കഞ്ചേരിയില്‍ വെച്ച് ഇടിച്ചിട്ട് കടന്നു കളഞ്ഞതായി റസാഖ് പറഞ്ഞു. തുടര്‍ന്ന് റസാഖ് അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ലോറി രാമനാട്ടുകരയിലുള്ളതാണെന്നറിഞ്ഞ് യുവാക്കള്‍ രാമനാട്ടുകരയിലെത്തിയെങ്കിലും ഇവരെ നിരീക്ഷിച്ചിരുന്ന സംഘം രാമനാട്ടുകരയില്‍ വെച്ച് നാട്ടുകാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. ഇരുപതോളം വരുന്ന സംഘത്തിന്റെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് പെരുവള്ളൂര്‍ സ്വദേശികളായ യുവാക്കള്‍ പറഞ്ഞു.
വിവിധ സ്ഥാപനങ്ങളില്‍നിന്ന് മാലിന്യം കരാറെടുത്ത് കൊണ്ട് പോകുന്ന കോഴിക്കോട് നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."