HOME
DETAILS

മതേതര ഇന്ത്യയെ 'മത' ഇന്ത്യയാക്കുന്നു

  
backup
December 21 2019 | 00:12 AM

aboo-sidheeq-todaysa-rticle-21-12-2019

 


ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക്കാക്കുവാനും, എല്ലാ പൗരന്‍മാരെയും സംരക്ഷിക്കുവാനും തീരുമാനിച്ചിരിക്കുന്നു എന്ന ഭാരതീയന്റെ പ്രതിജ്ഞയാണ് ഇന്ത്യന്‍ ഭരണഘടനയുടെ മുഖവുര. ഇന്ത്യയെ ഒരു മതേതരത്വ രാഷ്ട്രമായി നിലനിര്‍ത്തുമെന്ന ശതകോടി ഭാരതീയന്റെ പ്രതിജ്ഞയും, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പും ലംഘിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. മതേതര ഇന്ത്യയെ 'മത' ഇന്ത്യയാക്കാനും, ജനാധിപത്യ ഇന്ത്യയെ ഏകാധിപത്യ ഇന്ത്യയാക്കാനും ഉദ്ദേശിച്ചുള്ളതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ച പുതിയ പൗരത്വ ഭേദഗതി നിയമവും, അടുത്തകാലത്തായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മറ്റു നിയമങ്ങളും.

ഭേദഗതി ഭരണഘടനാ വിരുദ്ധം
ഭരണഘടനയുടെ 11-ാം അനുച്ഛേദപ്രകാരം പൗരാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുവാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നുണ്ടെന്നത് ശരിതന്നെ. പക്ഷെ, ഈ അധികാരം വിനിയോഗിച്ചോ അല്ലാതെയോ ഉണ്ടാക്കുന്ന വല്ല നിയമങ്ങളും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകുന്ന പക്ഷം അത്തരം നിയമങ്ങള്‍ അസാധുവായിരിക്കും എന്ന് ഭരണഘടനയുടെ അനുച്ഛേദം 13ല്‍ പ്രത്യേകം പറയുന്നുണ്ട്. മാത്രവുമല്ല, ഭരണഘടന ഉറപ്പു നല്‍കുന്ന വല്ല അവകാശങ്ങളും എടുത്തുകളയുന്ന തരത്തിലോ, ഭരണഘടനാ അനുഛേദങ്ങള്‍ക്ക് വിരുദ്ധമാകുന്ന തരത്തിലോ യാതൊരു നിയമങ്ങളും ഉണ്ടാക്കുവാന്‍ പാടില്ലാത്തതാണെന്നും അനുഛേദം 13ല്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ആ നിലയില്‍ പുതിയ ബില്ല് ഭരണഘടനാ വിരുദ്ധമാണ്.
15-ാം അനുഛേദം അനുസരിച്ച് മതത്തിന്റെയോ വര്‍ഗത്തിന്റെയോ ജാതിയുടെയോ ലിംഗ വ്യത്യാസത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു പൗരനു നേരെയും വിവേചനം പാടില്ലാത്തതുമാണ്. ഭേദഗതി മതത്തെ അടിസ്ഥാനപ്പെടുത്തി ആയതിനാല്‍ 15 ാം അനുഛേദപ്രകാരമുള്ള നിബന്ധനയും ലംഘിച്ചിരിക്കുന്നു.
പുതിയ പൗരത്വ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന മുസ്‌ലിംകള്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ലാതായിരിക്കുന്നു. ഇത് നിയമത്തിന്റെ മുമ്പില്‍ തുല്യത എന്ന 14 -ാം അനുഛേദത്തിന്റെ ലംഘനമാണ്. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ ജനിച്ചു എന്നത് കൊണ്ടും മുസ്‌ലിംകള്‍ ആയിപ്പോയി എന്നതുകൊണ്ടുമാണ് പൗരത്വം നിഷേധിക്കുന്നത്. ഇത് അനുഛേദം 15ല്‍ വിവക്ഷിക്കും പ്രകാരമുള്ള വിവേചനമാണ്. മാത്രമല്ല പുതിയ ഭേദഗതി ഭരണഘടനയുടെ പല അനുഛേദങ്ങള്‍ക്കും വിരുദ്ധമായതും മൗലികാവകാശങ്ങളുമായി യോജിക്കാത്തതും ആകയാല്‍ ഭരണഘടനയുടെ 13 -ാം അനുഛേദപ്രകാരം ഭരണഘടനാവിരുദ്ധമാണ്.
മേല്‍ സൂചിപ്പിച്ച പ്രകാരം പുതിയ പൗരത്വ നിയമ ഭേദഗതി ഭരണഘടനയുടെ 14, 15 അനുഛേദങ്ങളുടെ ലംഘനവും 13-ാം അനുഛേദത്തില്‍ വിവക്ഷിക്കും പ്രകാരം ഭരണഘടനാ തത്വങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധവും ആകയാല്‍ ഭേദഗതികള്‍ക്ക് ഭരണഘടനാ സാധുതയില്ലാത്തതും ഭരണഘടനാ വിരുദ്ധവുമാണ്.

എന്‍.ആര്‍.സി എന്ന കാണാചരട്
കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് രാജ്യത്തെ പൗരത്വം ക്രമീകരിക്കുകയും ക്രമവല്‍ക്കരിക്കുകയും ചെയ്യുക എന്ന സദുദ്ദേശത്തോടെയല്ല. മറിച്ച് ഇതിന്റെ ചുവട് പിടിച്ച് ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയൊട്ടുക്ക് നടപ്പാക്കുക എന്ന ദുരുദ്ദേശത്തോടെയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലാകമാനം നടപ്പില്‍ വരുത്തുവാന്‍ ഒരു കാരണത്തിനു വേണ്ടിക്കൂടിയാണ് പുതിയ പൗരത്വ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെക്കാളും അപകടകരവും ഭയാനകവുമായ ഒന്നാണ് എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പിലാക്കുവാനുള്ള തീരുമാനം. ഇത് ബി.ജെ.പി യുടെ എല്ലാം ഒന്നാക്കുക എന്ന അജണ്ടയുടെ ഭാഗമാണ്.
ഒരു രാജ്യം, ഒരു നിയമം, ഒരു സംസ്‌കാരം എന്ന ഫാസിസ്റ്റ് തിയറിയുടെ പ്രയോഗവല്‍ക്കരണത്തിന്റെ തുടക്കം കൂടിയാണിത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്താകമാനം നടപ്പിലാക്കേണ്ടതായ യാതൊരു അടിയന്തര സാഹചര്യവും നിലവിലില്ലാഞ്ഞിട്ടും ഇത്തരത്തിലുള്ള ഒരു തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിലെ ലക്ഷ്യം ഏക സിവില്‍കോഡും ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപനവുമാണെന്ന് തിരിച്ചറിയാന്‍ ത്രികാല ജ്ഞാനം ആവശ്യമില്ല.
ഇന്ത്യയില്‍ എന്‍.ആര്‍.സി പൂര്‍ണതോതില്‍ നടപ്പിലാക്കിയ ഏക സംസ്ഥാനമായ അസമിലെ പൗരന്‍മാരുടെ സ്ഥിതി പരിതാപകരവും വേദനാജനകവും അതോടൊപ്പം സംസ്ഥാനത്തെ സ്ഥിതി സ്‌ഫോടനാത്മകവുമാണ്. അതുകൊണ്ടാണ് അസം ഇപ്പോള്‍ ഏറെ പ്രക്ഷുബ്ധമായിമാറിയിട്ടുള്ളതും. അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയ ശേഷമുള്ള സ്ഥിതിഗതികള്‍ നേരിട്ട് കണ്ടുപിടിക്കാനും ഇരയാക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിനും വേണ്ടി അഭിഭാഷക സംഘടനയായ കേരള ലോയേഴ്‌സ് ഫോറം സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാനടക്കം 12 അംഗ അഭിഭാഷക സംഘം അസം സന്ദര്‍ശിച്ചിരുന്നു. അപ്രകാരം അസമില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ നേരിട്ട് ബോധ്യമായ സംഗതികള്‍ വിവരണാധീതവും കേട്ടുകേള്‍വിക്ക് അപ്പുറവുമായ സംഗതികളാണ്. പത്തൊമ്പത് ലക്ഷത്തിലധികം മനുഷ്യരെ, പതിറ്റാണ്ടുകളായി അസമില്‍ താമസിക്കുന്നവരെ പൗരത്വം നിഷേധിച്ച് മാറ്റി നിര്‍ത്തിയിരിക്കുന്നു. ജീവിക്കുന്ന രാജ്യത്ത് പൗരത്വം ലഭിക്കുന്നതിനായുള്ള നെട്ടോട്ടത്തിലാണ് നിരക്ഷരരും നിരാലംബരും നിരാശ്രിതരുമായ ഈ മനുഷ്യര്‍. ഇതില്‍ ഏറെപേരും സ്ത്രീകളും കുട്ടികളുമാണ്. കേന്ദ്രസര്‍ക്കാരിന്റെയും എന്‍.ആര്‍.സി ഉദ്യോഗസ്ഥരുടേയും മുന്‍വിധിയും, സ്വീകരിക്കപ്പെടുന്ന രേഖകളുടെ അവ്യക്തതയും അപര്യാപ്തതയുമാണ് അവിടെ കാര്യങ്ങള്‍ ഏറെ വഷളവാന്‍ ഇടയാക്കിട്ടുള്ളത്.
ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് എന്താണോ അതുതന്നെയാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ ജനതയോടും, മ്യാന്‍മര്‍ ഭരണകൂടം റോഹിംഗ്യന്‍ മുസ്‌ലിംകളോടും ചെയ്തിട്ടുള്ളത്. മ്യാന്‍മര്‍ ഭരണകൂടവും റോഹിംഗ്യന്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്താതെ മ്യാന്‍മറിലെ തദ്ദേശീയ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നടപ്പാക്കിയിട്ടുണ്ട്. അഥവാ ങ്യമിാമൃ ചമശേീിമഹശ്യേ ഘമം. ശേഷം പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി എീൃലശഴി ഞലഴശേെലൃ ീള ഇശശ്വേലി െഉം നടപ്പിലാക്കി. പൗരത്വ പട്ടികയില്‍ പെടാത്ത റോഹിംഗ്യന്‍ മുസ്‌ലിംകളെ ഈ എീൃലശഴി ഞലഴശേെലൃ ലാണ് മ്യാന്‍മര്‍ ഭരണകൂടം ഉള്‍പ്പെടുത്തിയത്. അങ്ങനെ അവരെ രാഷ്ട്രീയ അവകാശങ്ങളില്ലാത്ത, രാജ്യമില്ലാത്ത ഒരു ജനതയായി മാറ്റുകയും ചെയ്തു. ഇത്തരത്തിലുള്ള വലിയ നീതിനിഷേധവും പീഡനവും സഹിക്കവയ്യാതെയാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ഇന്ത്യയടക്കമുള്ള വിവിധ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്.
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കുടിയേറ്റക്കാര്‍ അല്ല. മറിച്ച് അഭയാര്‍ഥികളാണ്. എന്നാല്‍ അഭയാര്‍ഥികളായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പുതിയ ഭേദഗതി പ്രകാരം ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. എല്ലാ അഭയാര്‍ഥികളെയും കൈനീട്ടി സ്വീകരിക്കുന്ന രാജ്യമാണ് എന്റെ ഭാരതം എന്ന് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയിലെ സര്‍വ മത സമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി പകരം എല്ലാ അഭയാര്‍ഥികളെയും ഇരു കൈയും ഉയര്‍ത്തി പ്രതിരോധിക്കുന്ന നാടാണ് ഭാരതം എന്നാക്കി മാറ്റിയിരിക്കുന്നു കേന്ദ്രഭരണകൂടം ഈ പൗരത്വ നിയമ ഭേദഗതിയിലൂടെ. ഒട്ടും സംശയിക്കേണ്ട, ഇസ്‌റാഈല്‍, മ്യാന്‍മര്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ച നിലപാടും നടപടിയും തന്നെയായിരിക്കും എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടാത്ത ഇന്ത്യയിലെ പൗരന്‍മാരോടും കേന്ദ്രം സ്വീകരിക്കാന്‍ പോകുന്നത്.

 

(കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: സമവായ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍, മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

Kerala
  •  22 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago