കണ്ണിയത്ത് മഖാം ഉറൂസ്: പ്രാര്‍ഥനാ നിര്‍ഭരം; ഒഴുകിയെത്തിയത് ആയിരങ്ങള്‍
വാഴക്കാട്: രണ്ടര പതിറ്റാണ്ടു കാലം സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ ആറു ദിവസം നീണ്ടുനിന്ന ഇരുപത്തിയാറാം മഖാം ഉറൂസിനു പ്രാര്‍ഥനാ പുണ്യംതേടിയെത്തിയത് ആയിരങ്ങള്‍.വാഴക്കാട് കണ്ണിയത്ത് ഉസ്താദ് നഗരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പരിപാടികള്‍ നടന്നുവന്നത്.
എല്ലാ ദിവസവും പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസുകള്‍ നടന്നിരുന്നു. സ്വലാത്ത് മജ്ലിസ്, ജലാലിയ്യ റാത്തീബ്, മജ്ലിസുന്നൂര്, ഖത്മ് ദുആ തുടങ്ങിയ സദസുകളിലും അവസാന ദിവസമായ ഇന്നലെ നടന്ന പ്രാര്‍ഥനാ സംഗമവും നടന്നു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, ഹൈദ്രോസ് മുസ്ലിയാര് ചെറുവാളൂര്‍ തുടങ്ങിയ നേതാക്കള്‍ ഉറൂസിന്റെ വിവിധ ദിവസങ്ങളില്‍ പരിപാടിക്കെത്തി.
വാഴക്കാട് കണ്ണിയത്ത് ഇസ്ലാമിക് സെന്ററിനു കീഴില്‍ ഉറൂസിനായി വിപുലമായ ഒരുക്കമായിരുന്നു നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."